പ്രിയപ്പെട്ടവരേ ,
നമ്മുടെ വിദ്യാലയത്തിന്റെ വാർഷികാഘോഷ പരിപാടികൾ 2023 ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയാണ്.
പൊതുവിദ്യാഭ്യാസ രംഗത്ത് പ്രൗഢോജ്ജ്വലമായ 99 വർഷങ്ങളുടെ ചരിത്രമാണ് നമ്മൾ നാടിനു സമർപ്പിച്ചത്.
ഇന്നും മികവിന്റെ പാതയിൽ കെട്ടിലും മട്ടിലും കാലത്തിനനുസരിച്ച നിലവാരത്തോടെ നമ്മൾ മുന്നോട്ടു തന്നെ.
വരും കൊല്ലം ശതാബ്ദി വർഷമാണ്.
അതിലേയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടതുണ്ട്.
ആയതിനാൽ ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു വാർഷികമാണ് ഇക്കുറി എന്ന ഓർമ്മപ്പെടുത്തലോടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതിനും കുട്ടികളുടെ കലാ വിരുന്ന് ആസ്വദിക്കുന്നതിനും താങ്കളുടെ സകുടുംബ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Post A Comment:
0 comments: