കുട്ടികളോട് പെരുമാറുമ്പോൾ

Share it:
കുഞ്ഞു കൂട്ടുകാരോട് പെരുമാറുമ്പോൾ മുതിർന്നവർ പാലിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. കുഞ്ഞു കൂട്ടുകാരോട് ആവോളം സ്നേഹം പ്രകടിപ്പിക്കണം. മനസ്സിൽ സ്നേഹം ഉണ്ടെന്ന് പറഞ്ഞിട്ടു കാര്യമില്ല. സ്നേഹം പ്രകടിപ്പിക്കാൻ ഒരിക്കലും പിശുക്ക് കാണിക്കരുത്. കൂട്ടുകാരുടെ സന്തോഷത്തിലും, സങ്കടത്തിലും ഞാൻ കൂടെയുണ്ട് എന്ന തോന്നൽ എപ്പോഴും നൽകണം. എന്നാൽ മാത്രമേ കൂട്ടുകാർ മനസ്സ് തുറന്ന് അവരുടെ സങ്കടങ്ങളും, സന്തോഷങ്ങളും അദ്ധ്യാപകരോടും, രക്ഷിതാക്കളോടും പങ്കു വയ്ക്കുകയുള്ളൂ. അനാവശ്യ കൂട്ടുകെട്ടിൽ വീഴാതെ സ്വയം സംരക്ഷണ കവചമൊരുക്കാനും അവരെ പ്രാപ്തരാക്കുന്നതും നമ്മുടെ ചുമതലയാണ്. കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം പ്രായത്തിനനുസരിച്ചു നൽകി തന്നെ വളർത്തണം. എന്നാൽ അവർ അറിയാതെ ഒരു ശ്രദ്ധയും, നിയന്ത്രണവും ഒരുക്കുന്നതും നല്ലതാണ്.

കുട്ടികളെ ഒരിക്കലും പരസ്യമായി ശാസിക്കാനോ, ശിക്ഷിക്കാനോ പാടില്ല. അതുപോലെ തന്നെ മുതിർന്നവർ കുട്ടികളുടെ മുൻപിൽ വച്ചു കള്ളം പറയുകയോ, കള്ളം ചെയ്യുകയോ അരുത്.അത്‌ അവരുടെ മനസ്സിലുണ്ടാക്കുന്ന മുറിവ് വളരെ വലുതായിരിക്കും.

കുട്ടികളോട് നാം ഒരിക്കലും അനാവശ്യ വാക്കുകൾ ഉപയോഗിക്കരുത്. നമ്മുടെ ലക്ഷ്യം എപ്പോഴും കുട്ടികളുടെ സർവതോന്മുഖ വളർച്ചയ്ക്ക് ആവശ്യമായ സഹായം നൽകുക എന്നതാകണം. ഒരു പ്രധാനപ്പെട്ട കാര്യം കൂടി... കുട്ടികളെ ഒരിക്കലും വീട്ടിലെ സഹോദരങ്ങൾ തമ്മിലോ, അടുത്തവീട്ടിലെ കുട്ടികളുമായോ താരതമ്യം ചെയ്യരുത്. ഓരോ കുട്ടികളിലും ഉള്ള ബുദ്ധിവികാസവും, അഭിരുചിയും വ്യത്യസ്തമായിരിക്കും എന്ന ചിന്ത അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഉണ്ടായിരിക്കണം.

കുട്ടികളോട് എപ്പോഴും കരുണയും, കരുതലും നൽകി അവരുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിച്ച് ഉത്തമ പൗരന്മാരായി വളർത്താൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ് എന്നോർമ്മിപ്പിക്കട്ടെ...
Share it:

Morning Thought

Parenting

Post A Comment:

0 comments: