പ്രിയ കൂട്ടുകാരേ,
എന്തു പ്രവൃത്തി ചെയ്താലും അത് വിജയിക്കണമെന്ന ആഗ്രഹത്തോടുകൂടി വേണം നാം മുന്നിട്ടിറങ്ങേണ്ടത് . നിങ്ങളുടെ വിജയത്തിന്റെ താക്കോൽ എന്ന് പറയുന്നത് നിങ്ങളുടെ ആഗ്രഹത്തിന്റെ ശക്തിയെയും , അത് ഏറ്റെടുത്ത ചെയ്യുന്ന മാനസികാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു.വിജയത്തിന് ഒരിക്കലും കുറുക്കുവഴികൾ തെരെഞ്ഞെടുക്കരുത്. തല്ക്കാലം കുറുക്കു വഴികളിലൂടെ നേടുന്ന ജയം കൊണ്ട് സന്തോഷം ലഭിക്കുമെങ്കിലും അത് ശാശ്വതമല്ല ,എന്നോർക്കുന്നത് നന്നായിരിക്കും.നിങ്ങൾക്ക് വിജയിക്കണമെന്നുണ്ടെങ്കിൽ അതിനെ കുറിച്ച് എപ്പോഴും ചിന്തിക്കാതിരിക്കുക . നിങ്ങൾ ആത്മാർത്ഥമായി പ്രവർത്തിക്കുക . വിജയം സുനിശ്ചിതമായി ലഭിക്കുക തന്നെ ചെയ്യും .പരാജയങ്ങളും, തടസ്സങ്ങളുമാണ് വിജയത്തിലേക്ക് കുതിക്കാനുള്ള ചവിട്ടു പടികൾ. വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറുമ്പോൾ ലഭിക്കുന്ന വിജയത്തിന് മധുരമേറും എന്നതിൽ സംശയമില്ല. സഹവർത്തിത പഠനത്തിന്റെ വഴികളിലൂടെ
എല്ലാ കൂട്ടുകാർക്കും വിജയത്തിന്റെ പടവുകൾ ചവിട്ടി കയറാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ശുഭദിനം നേരുന്നു.
Post A Comment:
0 comments: