സ്കൂൾ തുറക്കാൻ ഇനി ഒരു നാൾ കൂടി

Share it:

പ്രിയ കൂട്ടുകാരെ,
ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുകയാണ്. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല കൂട്ടുകാർക്കും, രക്ഷിതാക്കൾക്കും പലതരത്തിലുള്ള ആശങ്കകൾ ഉണ്ടാകാം. അത്തരത്തിൽ ഒരു ആശങ്കയും കുട്ടികൾക്കോ, രക്ഷിതാക്കൾക്കോ ഉണ്ടാകേണ്ടതില്ല.  വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുന്ന കൂട്ടുകാരെ പഠനത്തിന്റെ പാതയിലേയ്ക്ക് നയിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഒരുക്കുന്ന തിരക്കിലാണ് അധ്യാപകരും വിദ്യാഭ്യാസ സംവിധാനങ്ങളും...
     "വിദ്യാഭ്യാസം ഒരു നൂറ്റാണ്ടിലേയ്ക്ക് വേണ്ടിയുള്ളതാണ് "എന്ന ബോധവും ധാരണയും രക്ഷിതാക്കൾക്ക് വേണം . കുഞ്ഞുനാൾ മുതൽ സ്നേഹം പങ്കുവയ്ക്കാൻ , അറിവുകൾ പങ്കിട്ട് പഠനത്തിന്റെ വഴിയിൽ മുന്നേറാനുള്ള അവസരങ്ങളാണ് വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കേണ്ടത്. " അറിവ് നിർമ്മിക്കുക " എന്ന ഒരു പൊതു ലക്ഷ്യത്തിലേയ്ക്ക് ചുവടുവയ്ക്കുന്നവരായി കുട്ടികൾ മാറണം. അതിന് സ്വതന്ത്രവും ഭയരഹിതവുമായ പഠനാന്തരീക്ഷം സ്കൂളിൽ സജ്ജമാവണം. സ്വന്തം പഠനത്തെളിവുകൾ പ്രകാശിപ്പിക്കുന്നതിനും പഠനോല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരം കുട്ടികൾക്ക് ലഭിക്കണം. വിവിധ പഠന മൂലകൾ, സ്വതന്ത്രമായ സ്വയം പഠനയിടങ്ങൾ , യഥേഷ്ടം വായു ശ്വസിക്കാൻ കഴിയുന്ന കളിയിടങ്ങൾ എല്ലാം കൂട്ടുകാർക്കായി ഒരുക്കണം. ക്ലാസ്സ് മുറികൾ ചിട്ടയായ സ്വയം പഠനത്തിന് പ്രചോദാത്മകമാവണം. ആവശ്യമുള്ളവ ( പഠനവുമായി ബന്ധപ്പെട്ടത് ) മാത്രം പ്രദർശിപ്പിച്ചിട്ടുള്ള മനോഹരമായ ക്ലാസ്സ് മുറികൾ കുട്ടികൾക്കായി സജ്ജീകരിക്കണം. രക്ഷിതാക്കൾക്കോ, കൂട്ടുകാർക്കോ എന്തു സംശയം തോന്നിയാലും മടി കൂടാതെ അധ്യാപകരോട്  ചോദിച്ചു മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും ഉള്ള അന്തരീക്ഷം സൃഷ്ടിക്കണം.... ഇവയൊക്കെ ലക്ഷ്യമാക്കിയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ ഓരോ വിദ്യാലയത്തിലും അരങ്ങേറുകയാണ്...... 
         നിത്യവും പുതുതായി എന്തെങ്കിലും പഠിക്കുകയെന്നത് പ്രധാനപ്പെട്ട ഒരു വിജയമന്ത്രമായി ഓരോ കൂട്ടുകാരനും തയ്യാറാവണം. വായിച്ചും, പഠിച്ചും,  അറിവുകൾ പങ്കുവച്ചും വിദ്യാലയ ജീവിതം മനോഹരമാക്കാൻ ഓരോ കൂട്ടുകാർക്കും കഴിയട്ടെ... അതിനുള്ള അനുഭവങ്ങൾ പുതു അധ്യയന വർഷത്തിൽ ലഭിക്കട്ടെ...
എല്ലാ കൂട്ടുകാർക്കും നന്മ നിറഞ്ഞ ദിനം നേരുന്നു.

Share it:

Child Development

Post A Comment:

0 comments: