ലോക പരിസ്ഥിതി ദിനം 2023

Share it:

ജൂൺ 5 പരിസ്ഥിതി ദിനം ...

എല്ലാ കൊല്ലവും മുടങ്ങാതെ നടക്കുന്ന ആചാരങ്ങളിലൊന്നാണ്..

നമ്മളെല്ലാം സമൂഹമാധ്യമങ്ങളിൽ നട്ട തൈകളുടെ കണക്കെടുത്താൽ ആമസോൺ കാടുകളെക്കാൾ വിസ്തൃതി കണ്ടേക്കാം..

ഇക്കുറി ഞങ്ങടെ പള്ളിക്കൂടത്തിലെ പിള്ളേരുടെ പരിസ്ഥിതി ദിനം എങ്ങനെ വേറിട്ട അനുഭവമാക്കി മാറ്റാം എന്ന ചിന്തയാണ് സ്കൂൾ മുറ്റത്ത്  കുടമുല്ല നട്ടുകൊണ്ട് ആഘോഷിച്ചത്..

ഇന്നായിരുന്നു അജിത്തിന്റെയും അഞ്ജുവിന്റെയും വിവാഹം.. ❣️❣️

വാഴൂർ പൂവക്കുളത്തക്കരെ ജയരാജൻ ചേട്ടന്റെയും ഗിരിജ ടീച്ചറുടേയും മകനാണ് അജിത് . ❣️

ഏറെ പ്രിയപ്പെട്ട ജയകൃഷ്ണന്റെ അനിയൻ . ❣️

ഇളങ്ങുളം പുന്നപ്പാടിയിൽ രാജു ചേട്ടന്റെയും തുളസി ചേച്ചിയുടേയും മകളാണ് അഞ്ജുരാജ് . ❣️

ഇരുവരും ഏറെ പ്രിയപ്പെട്ട പിള്ളേരാണ് . ❣️❣️

കല്യാണം വിളിക്കാൻ വീട്ടിൽ വന്നപ്പോൾ തന്നെ അജിത്തിനോട് പള്ളിക്കൂടമുറ്റത്ത് ഒരു തൈ നടുന്ന കാര്യം സൂചിപ്പിച്ചിരുന്നു..🌱☘️

അപ്പോൾ പിന്നെ ഏതു മരം നടുമെന്നായി ചിന്ത.. 💚💚

തുടക്കത്തിൽ പറഞ്ഞതു പോലെ വർഷാവർഷം തുടരുന്ന ആചാരത്തിനു പിന്നാലെ പോകാൻ താൽപര്യമില്ലായിരുന്നു.

വിവാഹ ദിനം ഏവർക്കും അത്രമേൽ പവിത്രമാണ്.. ❣️❣️

അന്നേ ദിവസം വധൂവരന്മാരിലൂടെ കുട്ടികൾക്കു നൽകുന്ന സമ്മാനം  കുഞ്ഞുമനസ്സുകളിൽ മനുഷ്യനന്മയുടെ  സുഗന്ധം പരത്തുന്നതാവണം.. ❣️❣️

അത്തരമൊരു ചിന്തയാണ് സ്കൂൾ കവാടത്തിന് ഇരുവശവും മുല്ല നട്ട് വളർത്തുക എന്ന തീരുമാനത്തിലെത്തിച്ചത്. 💚💚

കല്യാണത്തെരക്കിനിടയിലും  കുഞ്ഞുങ്ങൾക്ക് മുല്ലത്തെകൾ സമ്മാനിക്കാൻ ഓടിയെത്തിയ അജിത്തിനും അഞ്ജുവിനും ഹൃദയം തൊട്ട നന്ദി.. ❣️❣️

ഇന്നു നിങ്ങൾ സമ്മാനിച്ച കല്യാണ മുല്ലകൾ കൊണ്ട് ഞങ്ങളൊരുക്കുന്ന കമാനം നിറയെ വിരിയുന്ന പൂക്കൾ നാടിനാകെ സുഗന്ധം പരത്തട്ടെ .. 💚🌱☘️🍀💚

പ്രിയപ്പെവരേ നന്ദി.. ❣️❣️

ജീവിതം മുല്ലവള്ളികൾ പോലെ പ്രണയസുരഭിലവും സുഗന്ധവാഹിയുമാകട്ടെ .. ❣️❣️

ആശംസകൾ .. ❣️❣️

സ്നേഹം .. ❣️❣️

✍️✍️ team Sasthaschool Elamgulam ❣️❣️
Share it:

Special Day Celebration

Post A Comment:

0 comments: