കുട്ടികളുടെ ഇടപെടലുകൾ

Share it:
ഏതൊരു കാര്യവും സന്തോഷത്തോടെ, ആസ്വദിച്ചു ചെയ്യുമ്പോഴാണ് അതിന്റെ പൂർണതയിൽ എത്തുന്നത്. അത്‌ സ്വന്തമായി ചെയ്യാൻ കഴിഞ്ഞാൽ വളരെ നല്ലത്. കുട്ടികൾക്ക് കുഞ്ഞു നാളിൽ തന്നെ അതിനുള്ള അവസരങ്ങൾ രക്ഷിതാക്കൾ നൽകേണ്ടതുണ്ട്. വീട്ടിലെ ജോലികളിൽ ,അടുക്കള കൃഷിയിൽ അവരെയും ഒപ്പം കൂട്ടുക. മനസ്സു തുറന്ന് സംവദിക്കാനും ജീവിത നൈപുണി പ്രവർത്തനങ്ങളിൽ പരിശീലനം നേടാനും ഇത് അവരെ സഹായിക്കും . സ്വയം ജീവിത വൃത്തി പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കുന്ന ഘട്ടം വരെ ഇതു തുടരണം. സ്വന്തമായി വേഷം ധരിക്കുക,വാട്ടർബോട്ടിലിൽ വെള്ളം നിറയ്‌ക്കുക, ബാഗിൽ ബുക്കും, പുസ്തകവും സ്വയം എടുത്തു വയ്ക്കുക , ചെടികൾക്ക് വെള്ളം നനയ്ക്കുക, സ്വന്തം പാത്രങ്ങൾ വൃത്തിയാക്കുക ഉൾപ്പെടെയുള്ള ചെറിയ പ്രവൃത്തികൾ രാവിലെ കൂട്ടുകാർക്ക് ചെയ്യാനുള്ള അവസരം കൊടുത്തു നോക്കണേ . അത് അവരുടെ സ്വയം ചെയ്യാനുള്ള കഴിവിനെ അംഗീകരിച്ചതിനു തുല്യമായി അവർക്ക് അനുഭവപ്പെടും . സ്വയം സന്തോഷം നൽകുന്ന ഒരു കാര്യമെങ്കിലും ദിവസവും കണ്ടെത്തി ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കണം .ആസ്വാദനവും,  ആത്മാർത്ഥതയും, അർപ്പണമനോഭാവവുമാണ് ഒരു പ്രവൃത്തിയുടെ വിജയത്തിനാധാരം എന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയണം..കുട്ടികളിൽ ബോധപൂർവ്വം ഇത്തരം കഴിവുകളെല്ലാം വളർത്തിയെടുക്കാൻ കൂട്ടായ പിന്തുണ ആവശ്യമാണ്.നമ്മുടെ കടമ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കലാണ് എന്ന് അവർ ഓർക്കാൻ ഇടയാക്കുന്ന സർഗാത്മക ഇടപെടലാണ് ആവശ്യം. 
Share it:

Morning Thought

Parenting

Post A Comment:

0 comments: