പ്രിയ കൂട്ടുകാരേ,
നാം ചെയ്യുന്ന ജോലിയായാലും, പഠനമായാലും,അത് എത്രമാത്രം ആത്‍മാർത്ഥതയോടെയും, വിശ്വസ്തതയോടെയും ചെയ്യുന്നുവോ അതായിരിക്കും നമ്മെ മഹത്വമുള്ളവരാക്കി തീർക്കുക. ഒരിക്കലും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടോ, ആരെയെങ്കിലും തൃപ്തിപ്പെടുത്താനോ വേണ്ടി ഒന്നും ചെയ്യാതിരിക്കുക. ആത്മ സംതൃപ്തിയോടെ, അർപ്പണമനോഭാവത്തോടെ ഏതു കാര്യവുംചെയ്യാൻ ശ്രമിക്കുക. സ്വയം ചെയ്യാൻ കഴിയുന്ന ചെറിയ ജോലികൾ വീട്ടിൽ ചെയ്യാൻ ശ്രമിക്കുക. അതിനു ശേഷം ആവശ്യകതാബോധത്തോടെ സ്വയം പഠനത്തിൽ ഏർപ്പെടുക. എപ്പോഴും ഓർക്കുക "നാമാണ് നമ്മുടെ ജോലിക്ക് മഹത്വം നൽകുന്നത്, അല്ലാതെ നാം ചെയ്യുന്ന ജോലിയല്ല ".ഒരിക്കലും ആരുടെയും പ്രേരണയാൽ ചെയ്യാൻ ശ്രമിക്കാതെ, സ്വയം താല്പര്യത്തോടെ ആസ്വദിച്ചു ചെയ്താൽ പഠനമായാലും, ജോലിയായാലും ഒന്നും നമുക്ക് ഭാരമായി തോന്നുകയില്ല. സമയമില്ല എന്ന ചിന്തയും ഉണ്ടാകില്ല. തന്റെ ജോലിയിൽ താല്പര്യമില്ലാതെ പ്രവർത്തിക്കുന്ന വ്യക്തിയ്ക്ക് ഒന്നിലും പൂർണത കൈവരിക്കാൻ കഴിയില്ല. നിഷ്ക്രിയ മനുഷ്യന്റെ തലച്ചോറ് പിശാചിന്റെ പണിപ്പുര എന്നാണ് പറയുന്നത്.എല്ലാ ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ടെന്നും, ഒരു ജോലിയും മോശമല്ലായെന്നും ഉള്ള ചിന്തയിൽ മനസ്സിനെ പാകപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആരുടെ ജോലിയോ, പഠനത്തിന്റെ മികവോ കണ്ടിട്ട് അസൂയപ്പെട്ടിട്ടോ, നിരാശപ്പെട്ടിട്ടോ കാര്യമില്ല.നാം ഏത് ജോലിയാണോ ഏറ്റെടുത്തിരിക്കുന്നത് കഠിനാധ്വാനത്തിലൂടെ പ്രവർത്തിച്ചാൽ സമാധാനവും,സംതൃപ്തിയും ലഭിക്കുമെന്ന് മാത്രമല്ല വിജയത്തിലെത്തിച്ചേരാനും കഴിയും. "ചുറുചുറുക്കുള്ളവർക്ക് ഏത് ജോലിയും എളുപ്പമാണ്. മടിയന് എല്ലാം കഠിനവും " എന്ന ആരോണിന്റെ വാക്കുകൾ ഓർക്കണേ.... പഠനത്തോടൊപ്പം, ആസ്വദിച്ചു ജോലി ചെയ്യാനുള്ള മനസ്സും എല്ലാ കൂട്ടുകാർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ശുഭദിനം....
Post A Comment:
0 comments: