പ്രിയമുള്ളവരേ ...
ജീവിതത്തിൽ നാം നിർബന്ധമായും താരതമ്യം ചെയ്യുന്നത് ഒഴിവാക്കിയാൽ സ്വന്തം വ്യക്തിത്വം നിലനിർത്താൻ കഴിയും.ഈ ലോകത്തുള്ള എല്ലാ വ്യക്തികളും വ്യത്യസ്തരാണ്. ഒരാൾ പോലും മറ്റൊരാളെ പോലെ ആകാറില്ല.എല്ലാപേർക്കും അവരുടേതായ കഴിവും, കഴിവുകേടുകളും ഉണ്ട്. നാം താരതമ്യം ചെയ്യുമ്പോൾ നമ്മുടെ യഥാർത്ഥ കഴിവ് പ്രകടമാക്കാൻ കഴിയാതെ പോകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കുട്ടികളെ മുൻനിർത്തിയാണ് സാധാരണയായി താരതമ്യങ്ങൾ കൂടുതൽ നടക്കാറുള്ളത്. അത് കുട്ടികൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിന് വഴിതെളിയിക്കും.നാം ഓരോരുത്തരും താരതമ്യം ചെയ്യേണ്ടത് സ്വയം തന്നെയാണ്. കുട്ടികളിലും സ്വയം വിലയിരുത്തൽ ശേഷിയാണ് വളർത്തേണ്ടത്. നാം മുൻപത്തേക്കാളും എത്രത്തോളം മുന്നോട്ടു പോകാൻ കഴിഞ്ഞുവെന്ന് സ്വയം പരിശോധന നടത്തുന്നത് നമ്മുടെ ആത്മ വിശ്വാസം കൂട്ടാൻ സഹായകമാകും.നിങ്ങളുടെ ഉള്ളിൽ അസൂയ, കുശുമ്പ്, സ്പർദ്ധ ... എന്നിവയൊന്നുമില്ലെങ്കിൽ നിങ്ങളുടെ കഴിവുകൾ പരമാവധി പരിപോഷിപ്പിക്കാൻ നിങ്ങൾക്ക് തന്നെ കഴിയുമെന്നതിൽ സംശയമില്ല.നമ്മുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കുകയും ചെയ്താൽ താരതമ്യം ചെയ്യുന്നതിനുള്ള അനാവശ്യ ചിന്ത ഒഴിവാകുകയും, നമുക്ക് ജീവിത വിജയം നേടാനാകുകയും ചെയ്യും.
താരതമ്യം അവസാനിക്കുന്നിടത്തു തന്നെയാണ് മികച്ച വ്യക്തിത്വങ്ങൾ ഉണ്ടാകുന്നത് എന്നോർമ്മിപ്പിക്കട്ടെ ... എല്ലാ കൂട്ടുകാർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.
Post A Comment:
0 comments: