പ്രിയ കൂട്ടുകാരേ,
നാം ഓരോരുത്തരെയും സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും മാസ്മരിക ശക്തിയിലേയ്ക്ക് ആനയിച്ചു കൊണ്ടു പോകാൻ ശുദ്ധ സംഗീതത്തിനു തീർച്ചയായും കഴിയും.സംഗീതം ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല എന്ന് തന്നെ പറയാം. ഭൂമിയിലേയ്ക്ക് ആദ്യമായി പ്രവേശിക്കുന്ന കുഞ്ഞു മുതൽ ഓർമ്മയുള്ള ഓരോ മനുഷ്യരും ജീവൻ നഷ്ടമാകുന്നത് വരെ
സംഗീതത്തിന്റെ ലഹരിയിൽ അലിഞ്ഞു കഴിയുന്നവരാണ്.സംഗീതം സാന്ത്വനമാണ്. ഇഷ്ടപ്പെട്ട പുസ്തകം വായിക്കുന്നത് പോലെ
ഇഷ്ടപ്പെട്ട
സംഗീതം കേൾക്കുമ്പോൾ എല്ലാ വേദനയും മാഞ്ഞു പോകും. ശ്രുതി മധുരമായ സംഗീതം കേട്ടുകൊണ്ടാണ് നമ്മുടെ ഒരു ദിവസമാരംഭിക്കുന്നതെങ്കിൽ നാം ഓരോരുത്തർക്കുമുണ്ടാകുന്ന നവോന്മേഷവും മാനസിക സന്തോഷവും വളരെ വലുതാണ്.സംഗീതം ഒരു ചികിത്സാസഹായിയായും പ്രവർത്തിക്കുന്നു.മനസ്സിന് ശാന്തിയും, സമാധാനവും നൽകാൻ,ദുഃഖമകറ്റാൻ, ആത്മാവിനെ തൊട്ടുണർത്താൻ, സ്നേഹത്തിന്റെ ശക്തി കൂട്ടാൻ തീർച്ചയായും സംഗീതത്തിന് കഴിയും. ഇന്ന് ജൂൺ 21ലോക സംഗീത ദിനം. മൺ മറഞ്ഞ സംഗീതജ്ഞർക്ക് പ്രണാമമർപ്പിച്ചു കൊണ്ടും , സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്ന എല്ലാ സംഗീതജ്ഞരെയും ഓർത്ത് കൊണ്ടും എല്ലാ കൂട്ടുകാർക്കും ലോക സംഗീതദിനം ആശംസിക്കുന്നു .... ശുഭദിനം നേരുന്നു.
Post A Comment:
0 comments: