എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. അതിൽ നിന്നു നന്മ മാത്രം തിരിച്ചറിയാൻ ശ്രമിക്കുക. അങ്ങനെ അവരിലെ നന്മയെ മാത്രം കാണുക... അവരുടെ തിന്മയിലേക്കു നോക്കുന്നതുകൊണ്ടാണ് അവർ നിങ്ങൾക്കും നിങ്ങൾ അവർക്കും മോശക്കാരനാകുന്നത്. നമുക്ക് മറ്റുള്ളവർക്ക് നന്മചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, തിന്മ ചെയ്യാതിരിക്കുക.നമ്മുടെ ചുറ്റുപാടും സാമൂഹിക, സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ധാരാളമായി ഉണ്ട്. ഇത്തരക്കാർക്ക് വേണ്ടി സാന്ത്വനത്തിന്റെ വെള്ളരിപ്രാവുകൾ ആകാൻ നാം ഓരോരുത്തരും ശ്രമിക്കുക.നന്മ ഒരിക്കലും മറ്റുള്ളവർക്ക് മുന്നിൽ കാഴ്ചവെയ്‌ക്കേണ്ട അനുഭവമല്ല, നമ്മുടെ ഹൃദയത്തിൽ നിന്ന് ഒഴുകി വരേണ്ട കരുണയുടെ നീരുറവയാണ്.
ജീവിതമെന്ന യാത്രയിൽ നാം കണ്ടുമുട്ടുന്ന എല്ലാവരോടും ഹൃദ്യമായി പെരുമാറുക .മറ്റുള്ളവരുടെ സന്തോഷങ്ങളിൽ ആഹ്ലാദിക്കാനും, അംഗീകാരങ്ങളിൽ അഭിമാനം കൊള്ളാനുമുള്ള വിശാലമനസ്സ് ഉണ്ടാകുക .നാം നമ്മുടെ ചുറ്റുപാടുകളെ നിരീക്ഷിക്കുക. ചുറ്റുമുള്ള സഹജീവികളുടെ സുഖ ദുഃഖങ്ങളിൽ പങ്കാളികളാകുക .ലാഭേച്ഛ കൂടാതെ മറ്റുള്ളവരുടെ മനസ്സുകളിൽ നന്മയുടെ നിറ ദീപം തെളിയിച്ചാൽ മാത്രമേ, നമ്മുടെ ഉള്ളിൽ ഇരുട്ടുനിറയുന്ന വേളയിൽ പ്രതീക്ഷിക്കാത്ത സമയത്ത് ആരിൽ നിന്നെങ്കിലും നന്മയുടെ ദീപങ്ങൾ നമ്മളിൽ തിരി തെളിയുകയുള്ളൂ.
നമ്മളിലോരോരുത്തരിലും ഒരിക്കലും നശിക്കാത്ത നിക്ഷേപമായി നന്മ മാറട്ടെ എന്നോർമ്മിപ്പിക്കുന്നു. ശുഭദിനം നേരുന്നു.
Post A Comment:
0 comments: