പ്രിയ കൂട്ടുകാരേ,
നാം ഓരോരുത്തരുടെ ജീവിതത്തിലും ഏറ്റവും പ്രധാനമായി വേണ്ടത് ആത്മവിശ്വാസമാണ്. ലക്ഷ്യങ്ങളിലെത്തിച്ചേരാൻ എനിക്കത് കഴിയും, ഞാനത് ചെയ്യും എന്ന ചിന്തയോടെ തന്നെ മുന്നേറണം. അതിന് കഠിനധ്വാനത്തിന് വലിയ പങ്കുണ്ട്. പരിശ്രമിച്ചാൽ നേടാൻ കഴിയാത്തതോ, തരണം ചെയ്യാൻ കഴിയാത്തതോ ആയി ഒന്നും തന്നെ ഇല്ലെന്ന തിരിച്ചറിവിൽ സധൈര്യം മുന്നേറുക.
നാം ഓരോരുത്തരുടെയും ജീവിതവിജയത്തെ വാഹനവുമായി താരതമ്യം ചെയ്താൽ,നമ്മുടെ കഠിനാധ്വാനത്തേക്കാൾ വലിയ ചക്രങ്ങളില്ല. ആത്മവിശ്വാസത്തേക്കാൾ മൂല്യമേറിയ ഇന്ധനവുമില്ല എന്നു തന്നെ പറയാം. അവസരങ്ങൾ ധാരാളം ഉണ്ട്. നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്ക് എത്താൻ നിങ്ങൾക്ക് ഇഷ്ടമുള്ള വാഹനം തെരെഞ്ഞെടുക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. നമുക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ധൈര്യപൂർവ്വം ചെയ്യുക. നമ്മെ തോൽപ്പിക്കാനും, തളർത്താനും ധാരാളം പേർ കാണും. എന്നാൽ ജയിക്കാൻ ഒരൊറ്റ മാർഗ്ഗമേ ഉള്ളൂ.ജയിക്കണം എന്നുള്ള നമ്മുടെ ഉറച്ച തീരുമാനം ....
Post A Comment:
0 comments: