നിങ്ങളുടെ സംസാരം

Share it:

പ്രിയകൂട്ടുകാരെ,
വ്യക്തിത്വത്തിന്റെ സൂക്ഷ്മമായ അളവുകോലുകളിലൊന്നാണ് സംസാരം. സംസാരം എന്നത് ബന്ധങ്ങളുടെ ഹൃദയസ്പന്ദനമാണ്.നല്ല വാക്കുകൾ  കൊണ്ട് മനോഹരമായ ജീവിതം പടുത്തുയർത്താം. കുഞ്ഞു പ്രായത്തിലെ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം എന്നതിന്റെ ബാല പാഠങ്ങൾ പഠിച്ചെടുക്കണം.എവിടെ ആണെങ്കിലും നിവർന്നു നിന്നു സംസാരിക്കാൻ പരിശീലിക്കണം .പെട്ടെന്ന് പ്രതികരിക്കുന്നവരാണെങ്കിൽ ആ ശീലം മാറ്റിയെടുക്കണം. എന്ത് പറഞ്ഞാലും ആലോചിച്ചു മാത്രം പറയാൻ ശ്രമിക്കണം.നല്ലൊരു കേൾവിക്കാരനായി മാറണം. സാഹചര്യവും, സമയവും, ആളും,  തരവും നോക്കി സംസാരിക്കാൻ ശീലിക്കണം. ഞാൻ എന്ന ഭാവം മാറ്റണം.ജീവിതം ഒരു തുറന്ന പുസ്തകമാക്കണം . സ്നേഹത്തോടെയാണെങ്കിൽ, വിമർശനങ്ങൾ പോലും സന്തോഷത്തോടെ കേട്ടിരിക്കാൻ കഴിയുന്ന മാനസികാവസ്ഥ വളർത്തിയെടുക്കണം . ഏതു കാര്യത്തിനും ഉറച്ച തീരുമാനം എടുക്കാനുള്ള കഴിവ് നേടിയെടുക്കണം. സംസാരിക്കേണ്ട സാഹചര്യങ്ങളിൽ ധൈര്യമായി സംസാരിക്കുകയും, മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കുകയും ചെയ്യണം . അവിടെയാണ് പല വിജയങ്ങൾക്കും വഴി തെളിയുന്നത്."അർത്ഥശൂന്യമായ ആയിരം വാക്കുകളേക്കാൾ മികച്ചതാണ് ആശ്വാസം നൽകുന്ന ഒരു വാക്ക്".. എന്ന ബുദ്ധന്റെ ഈ  വചനം എപ്പോഴും മനസ്സിൽ സൂക്ഷിക്കണേ...
എല്ലാകൂട്ടുകാർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.

Share it:

Morning Thought

Parenting

Post A Comment:

0 comments: