അറിവ്

Share it:
പ്രിയ കൂട്ടുകാരേ,
ജീവിതത്തിൽ ഒരാൾക്ക് നേടാനാകുന്ന അമൂല്യമായ നിധിയാണ് അറിവ്. ജീവിതത്തിൽ ഒരാൾക്ക് ധാരാളം പണം സമ്പാദിക്കാനും, വിലകൂടിയ വസ്തുക്കൾ വാങ്ങാനും കഴിയും. എന്നാൽ ആർക്കും ഒരിക്കലും അറിവ് വാങ്ങാൻ കഴിയില്ല. നമ്മിൽ നിന്ന്  തട്ടിയെടുക്കാനും കഴിയില്ല.
 അറിവ് എന്നാൽ വിദ്യാഭ്യാസത്തിന്റെയോ, അനുഭവത്തിന്റെയോ സഹായത്തോടെ ഒരു വ്യക്തി നേടിയെടുക്കുന്ന വിവരങ്ങൾ, കഴിവുകൾ, വസ്തുതകൾ എന്നിവയെ സൂചിപ്പിക്കുന്നു.അറിവ് ഒരുവ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നതിൽ ഒരു സംശയവും വേണ്ട.നാം എപ്പോഴും പുതിയ അറിവുകൾ  ആർജ്ജിച്ചു കൊണ്ടേയിരിക്കണം. അറിവ് കൂടും തോറും ഒരു വ്യക്തിയ്ക്ക് ഏതു കാര്യത്തെ കുറിച്ചും, സംസാരിക്കാനും,ആധികാരികമായി ചർച്ച ചെയ്യാനും, ഉയർന്ന ആശയവിനിമയശേഷി നേടാനും അതിലൂടെ ജീവിത വിജയം നേടാനും കഴിയും.  അങ്ങനെയുള്ള 
, വ്യക്തിയെ മാനിക്കാനും, അംഗീകരിക്കാനും സമൂഹം തയ്യാറാവുകയും ചെയ്യും .ആർജ്ജിക്കുന്ന അറിവ് പരമാവധി എല്ലാവരും പങ്കിടണം. പങ്കിട്ടാൽ മാത്രമേ അറിവ് വർധിക്കുകയുള്ളൂ....വെല്ലുവിളികളെ തരണം ചെയ്യാനും, നിർഭയത്തോടെ കാര്യങ്ങൾ  ചെയ്യാനും അറിവുള്ള വ്യക്തികൾക്കേ കഴിയുകയുള്ളൂ.നമ്മുടെ അറിവാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്ന്  തിരിച്ചറിവുണ്ടായാൽ നാം ഒരിക്കലും പണത്തിന്റെയോ, ആഡംബരത്തിന്റെയോ, പുറകേ പോകില്ല. അറിവ് കൂടുംതോറും എളിമ ഉണ്ടാകണം. ഞാനെന്ന ഭാവം പൂർണമായും ഉപേക്ഷിക്കണം. "നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് അറിയുന്നതാണ് യഥാർത്ഥ അറിവെന്നാണ് " സോക്രട്ടീസ് പറയുന്നത്. " നിങ്ങൾ പഠിച്ചു കൊണ്ടേയിരുന്നാൽ നിത്യ യൗവനം നിലനിർത്താമെന്നും, നിങ്ങൾ എന്ന്പഠനം നിർത്തുന്നുവോ അന്ന് നിങ്ങൾ പ്രായമായി ഒന്നിനും കൊള്ളരുതാത്തവരുമാകുമെന്ന " പ്രമുഖ വ്യവസായിയും,, മോട്ടിവേറ്ററുമായിരുന്ന ഹെൻട്രി ഫോർഡിന്റ വാക്കുകൾ എന്നും ഓർമ്മയിൽ  സൂക്ഷിക്കണം . എല്ലാവർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.


Share it:

Morning Thought

Parenting

Post A Comment:

0 comments: