നമ്മുടെ ചിന്തകൾ

Share it:
പ്രിയകൂട്ടുകാരെ,
 നാം ഓരോരുത്തരുടെയും ജീവിതം ചെറുതാണ്. അതിനെ വലുതാക്കുന്നതും,മനോഹരമാക്കുന്നതും നമ്മുടെ ചിന്തകളാണ്. നമ്മുടെ ചിന്തകൾ എപ്പോഴും പുതുമയുള്ളതും, നന്മയുള്ളതുമായിരിക്കണം.ചിന്തിച്ചാൽ മാത്രംപോരാ അതു പ്രാവർത്തികമാക്കാനും  കഴിയണം. 'നമ്മുടെ ചിന്തകൾ പോസിറ്റീവ് ആണെങ്കിൽ വ്യക്തികൾക്കോ, സാഹചര്യങ്ങൾക്കോ നമ്മുടെ മനസ്സിനെ മാറ്റാൻ കഴിയില്ല.നമ്മുടെ ചിന്തയുടെ പരിണിതഫലമാണ് നാം. മനസ്സാണ് എല്ലാം....  നാം എന്തു വിചാരിക്കുന്നുവോ അതായിത്തീരുന്നു എന്ന ബുദ്ധവചനം ഓർക്കാം. നല്ല നിമിഷങ്ങൾക്കു വേണ്ടി കാത്തു നിൽക്കരുത് .... പകരം നമുക്ക് ലഭിക്കുന്ന ഓരോ നിമിഷത്തെയും നല്ലതാക്കി മാറ്റാം... അവിടെയാണ് നമ്മുടെ വിജയം.മനോഹരങ്ങളായ ചിന്തകളും, പ്രവൃത്തികളുമായി ഇന്നത്തെ അവധി ദിനം 
സുന്ദരമാകട്ടെ.
ശുഭദിനം നേരുന്നു.

Share it:

Morning Thought

Parenting

Post A Comment:

0 comments: