പ്രിയമുള്ളവരേ...
ജീവിതത്തിൽ നാം ആരെയും വിലകുറച്ചു കാണരുത്. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടിയേക്കാൾ, ഒരു പക്ഷേ പഠനത്തിൽ കൂടുതൽ പരിഗണന വേണ്ടി വരുന്ന കുട്ടിയ്ക്കായിരിയ്ക്കാം മാനുഷിക മൂല്യങ്ങൾക്കനുസരിച്ചു നന്നായി പ്രവർത്തിക്കാൻ കഴിയുക.
കുട്ടിക്കാലം മുതൽ സഹജീവി സ്നേഹവും , ഭിന്നശേഷി ക്കാരായ കൂട്ടുകാരെ സമഭാവനയോടെ കാണാനുള്ള മനസാക്ഷിയും, സഹാനുഭൂതിയും, ക്ഷമയും കുടുംബാന്തരീക്ഷത്തിൽ നിന്ന് തന്നെ വളർത്തി കൊണ്ടുവരാൻ ശ്രമിക്കണം.
കൂട്ടുകൂടുമ്പോഴായാലും, കളിയ്ക്കുമ്പോഴായാലും, അത്തരം കുട്ടികളോട് ഒരുതരത്തിലുള്ള വേർതിരിവും കാണിക്കാതിരിക്കാൻ കൂട്ടുകാരെ പ്രത്യേകം ഓർമ്മിപ്പിക്കണം. ആരും വികൃതികളായി ജനിക്കാറില്ല. പലപ്പോഴും വീട്ടിലെ സാഹചര്യങ്ങളും,കുട്ടികൾ ഇടപഴകുന്ന ചുറ്റുപാടും ആണ് അത്തരം കുട്ടികളെ സൃഷ്ടിക്കുന്നത്.അത്തരം കുട്ടികൾക്ക് അംഗീകാരവും, ആവശ്യമുള്ള സമയത്തു പ്രോത്സാഹനവും നൽകാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം കൂട്ടുകാരെ കുടുംബാംഗങ്ങളുടെയും,അധ്യാപകരുടെയും കൂട്ടുകാരുടെയും,സ്നേഹ പരിലാളനങ്ങൾ കൊണ്ട് ഒരു പരിധി വരെ മികച്ച കുട്ടികളായി വളർത്തി കൊണ്ടു വരാൻ കഴിയും. കൂട്ടുകാരുടെ നേട്ടങ്ങളെയും, പരിമിതികളെയും ഒരേ മനസ്സോടെ കാണാനും, അതനുസരിച്ചു പ്രവർത്തിക്കാനും നാം ഓരോരുത്തർക്കും കഴിയണം. ചുറ്റുമുള്ളവരുടെ ജീവിതവും, നന്മയും നമ്മുടെ ചിന്തയിലുണ്ടാവണം.അതനുസരിച്ചുള്ള ജീവിതപാഠങ്ങൾ വീട്ടിലും, വിദ്യാലയത്തിലും ലഭിക്കാനുള്ള അവസരങ്ങൾ നാം സൃഷ്ടിക്കണം. അതിന് ഒത്തൊരുമിച്ചു പ്രവർത്തിക്കാം ....എന്നാശംസിക്കുന്നു....
Post A Comment:
0 comments: