പ്രിയ കൂട്ടുകാരേ,
നാം ഏതു കാര്യത്തിലായാലും സത്യസന്ധത പുലർത്തിയാൽ അത് നമ്മുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും, സംതൃപ്തിയും, സമാധാനവും പ്രദാനം ചെയ്യും . നമ്മുടെ ഓരോ വാക്കിലും, പ്രവൃത്തിയിലും സത്യസന്ധത മുഖമുദ്ര ആക്കണം . ഒരു നിസ്സാര കാര്യത്തിന് വേണ്ടി നാം കള്ളം പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ ആ കള്ളത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നമ്മുടെ മനസ്സിൽ കൂടുതൽ മാനസിക സംഘർഷങ്ങൾക്ക് കാരണമാവും .സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും അത് ഒരു നാൾ ഉയിർത്തെഴുന്നേൽക്കുമെന്നതിൽ സംശയമില്ല. ഇക്കാലത്ത് പുകഴ്ത്തുന്നവന് സുഹൃത്തുക്കളെ ലഭിക്കുന്നു. സത്യംപറയുന്നവന് എതിരാളികളെയും ... അതു നൈമിഷികമാണ്.... കൂട്ടുകാർ എപ്പോഴും സത്യം പറയുകയും,പ്രവർത്തിക്കുകയും ചെയ്യുക. നമ്മുടെ നന്മകൾ ആരെയും കാണിക്കാനോ, ബോധ്യപ്പെടുത്താനോ ശ്രമിക്കേണ്ടതില്ല . അതാണ് ജീവിതത്തിലെ സത്യസന്ധത. "എന്ത് കിട്ടി എന്നതിനേക്കാൾ അതിനുവേണ്ടി നാം എന്തു ചെയ്തു എന്നതാണ് പ്രധാനം. നേടാൻ ഒരുപാട് ഉള്ളപ്പോൾ നഷ്ടങ്ങളെ കുറിച്ചോർത്തു വിഷമിക്കാതിരിക്കുക.... "സത്യം പറയുകയാണെങ്കിൽ അത് ഓർത്തിരിക്കേണ്ട ആവശ്യമില്ല " എന്ന മാർക്ക് ട്വയിന്റെ വാക്കുകൾ കൂടി ഓർക്കണേ... എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.
Post A Comment:
0 comments: