പ്രിയ കൂട്ടുകാരേ,
ജയവും, പരാജയവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. രാത്രിയും പകലും പോലെ. ഓരോ വ്യക്തിയുടെയും വിജയത്തിന് പിന്നിൽ തോൽവിയുടെ വേദന തീർച്ചയായും ഉണ്ടാകും.പരാജയം വിജയത്തിന്റെ മുന്നോടിയാണ് എന്ന് സാരം. ഒരിക്കലെങ്കിലും പരാജയത്തിന്റെ കയ്പ്പു നീർ കുടിക്കാത്ത ആരും തന്നെ ഇല്ല .നാം ഓരോരുത്തരുടെയും ജീവിതം എത്ര മനോഹരമാണ്. എന്തെല്ലാം സൗഭാഗ്യങ്ങളാണ് നാം ഓരോരുത്തർക്കും ലഭിച്ചിട്ടുള്ളത് . അത് ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്.ഒരിക്കലും തോൽവിയിൽ വിധിയെ പഴിക്കരുത്,മറ്റുള്ളവരുടെ സുഖസൗകര്യങ്ങളിൽ അസൂയപ്പെടാതെ,നമുക്ക് കിട്ടിയ അനുഗ്രഹങ്ങളൊന്നും മറ്റൊന്നുമായും താരതമ്യം ചെയ്യാതെ, പ്രതിസന്ധികളിൽ തളരാതെ,ദുഃഖങ്ങളിലും പുഞ്ചിരി സമ്മാനിച്ചു കൊണ്ട് വരുന്ന നല്ല നാളേക്കുവേണ്ടി കഠിന പരിശ്രമം ചെയ്തു മുന്നേറുക.തോൽവി ഒരിക്കലും ഒരു അവസാന വാക്കല്ലെന്നും,ചില തോൽവികൾ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനുള്ള വലിയ പാഠവും, തിരിച്ചറിവുമാണ് നൽകുന്നതെന്നും ഓർക്കുക.. ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ കയറിയിട്ടുള്ളവരെല്ലാം തന്നെ പരാജയത്തിന്റെ കയ്പ്പു രസവും അറിഞ്ഞവർ തന്നെയാണെന്നുള്ള തിരിച്ചറിവാണ് പ്രധാനം. ജീവിതത്തിലെ ഏറ്റവും വലിയ തോൽവി അത് നമ്മൾ നമ്മളെ തന്നെ സ്വയം മനസ്സിലാക്കുന്നില്ല എന്നതാണ്. നമ്മൾ ജയിക്കേണ്ടത് നമ്മുടെ മുന്നിൽ തന്നെയാകണം."തോൽവിയെ ഭയക്കുന്നവനിൽ നിന്ന് വിജയം അകലുന്നു" എന്ന റോഷി വക്കൾഡിന്റെ വചനം ഓർക്കാം. പരാജയഭീതിയിൽ കണ്ണുനീർ പൊഴിച്ചിട്ടു കാര്യമില്ല...
Post A Comment:
0 comments: