പ്രിയ കൂട്ടുകാരേ,
നഴ്സറി കാലഘട്ടം മുതൽ തന്നെ കൂട്ടുകാർ സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നു. കൂട്ടു കൂടി കളിക്കാനും, ഇടപഴകാനും, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും, പാട്ടും കഥയും കേൾക്കാനും എല്ലാം കൂട്ടുകാർക്കും ഒത്തിരി ഇഷ്ടമാണ്. സഹപാഠികൾ കരയുമ്പോൾ കൂട്ടുകാർ ആശ്വസിപ്പിക്കുന്നത് സ്ഥിരം കാണുന്ന കൗതുകമുള്ള കാഴ്ചയാണ്.നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സുഹൃത്തുക്കൾ,നമ്മുടെ കുറവുകൾ മനസ്സിലാക്കി എന്നും നമ്മുടെ കൂടെ ഉണ്ടാകും. അവർക്കു കുറ്റപ്പെടുത്താൻ കഴിയില്ല.... കൂടെ നിർത്താനേ കഴിയൂ. ഒരു തെറ്റ്കണ്ടാൽ അത് തിരുത്തി കൂടെ നിർത്തുന്നവരാണ് യഥാർത്ഥ കൂട്ടുകാർ.സ്വതന്ത്രവും, വിശാലവുമായ കാഴ്ചപ്പാടുമുള്ള സുഹൃത്തുക്കൾ നമുക്ക് ഒരുപ്രശ്നം വരുമ്പോൾ, കൂടുതൽ പരസ്യം നൽകാതെ, വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിച്ചു കൊണ്ട് തന്മയത്തോടെ അത് പരിഹരിക്കാൻ ശ്രമിക്കും.എപ്പോഴും പോസിറ്റീവ് ചിന്തകളോടുകൂടിയ സുഹൃത്തുക്കൾക്കാണ് ബന്ധങ്ങൾ ശാശ്വതമായി, സന്തോഷമായി നിലനിർത്തി കൊണ്ടു പോകാൻ കഴിയുന്നത്. "സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക.സ്ഥാപിച്ചു കഴിഞ്ഞാലോ അതിൽ ദൃഢമായി ഉറച്ചുനില്ക്കുക " എന്ന സോക്രട്ടീസ് വചനം എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുക.ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ, കുറ്റംപറയാതെ, എങ്ങനെ ആ പ്രശ്നം പരിഹരിക്കാമെന്നു ആത്മാർത്ഥമായി പറഞ്ഞു തരുന്നവരാണ് യഥാർത്ഥ സ്നേഹിതർ. വെളിച്ചത്തിൽ കൂടെ നടക്കുന്നവർ അല്ല നല്ല സുഹൃത്ത്,ഇരുട്ടിൽ നമുക്ക് വെളlച്ചം ആകുന്നവരാണ് യഥാർത്ഥ സുഹൃത്ത് എന്നോർമ്മിപ്പിക്കട്ടെ... ഇന്നും മഴ ദിനമാണ് ... പനിയും മറ്റ് അസുഖങ്ങളും പടരുന്നുണ്ട്... കരുതിയിരിക്കണം... മഴ നനയാതെ സൂക്ഷിക്കണേ... പെരുവെള്ളത്തിൽ ഇറങ്ങാനിരിക്കാനും ശ്രദ്ധിക്കാം... ശുഭദിനം നേരുന്നു.
Post A Comment:
0 comments: