നാം ഓരോരുത്തരുടെ ജീവിതവിജയത്തിനും എപ്പോഴും പിന്തുടരേണ്ട ഒരു മഹത് വചനമാണ് എമേർസന്റേത്.... "ആത്മവിശ്വാസമുള്ളവനെ എല്ലാവാതിലുകളും തുറന്ന് സ്വാഗതം ചെയ്യും".
ജീവിത വിജയത്തിൽ ആത്മ വിശ്വാസത്തിനു വളരെ അധികം പ്രാധാന്യമുണ്ടെന്ന കാര്യം ഓർക്കണം.
എന്താണ് ആത്മവിശ്വാസം?
നാം ഓരോരുത്തർക്കും അവരവരെ കുറിച്ചുള്ള വിശ്വാസമാണ് ആത്മവിശ്വാസം. അത് പഠനമാകട്ടെ, മത്സരപരീക്ഷകളാകട്ടെ, കലാ, കായിക മത്സരങ്ങളാകട്ടെ.... പൂർണമായ ആത്മവിശ്വാസത്തോടെ പങ്കാളികളാകുക.
ആത്മവിശ്വാസത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം സ്വയം സ്നേഹിക്കുക എന്നത് തന്നെയാണ്. എല്ലാ കുറവുകളെയും അതിജീവിച്ച് എനിക്ക് മുന്നേറാൻ കഴിയുമെന്ന് മനസ്സിനെ വിശ്വസിപ്പിക്കുക. അതുപോലെ തന്നെ നമ്മുടെ പ്രവൃത്തികളെ നമ്മൾ തന്നെ അഭിനന്ദിക്കുകയും , ഞാൻ മിടുക്കനും, കഴിവുള്ളവനുമാണെന്ന് മനസ്സിനെ പറഞ്ഞു പാകപ്പെടുത്തുകയും വേണം. എപ്പോഴും നാം കൂട്ടുകൂടുന്നത് പോസിറ്റീവ് ചിന്താഗതിയുള്ളവരുമായിട്ടായിരിക്കണം . അതായത് നമ്മുടെ നന്മ അല്ലെങ്കിൽ വിജയം ആഗ്രഹിക്കുന്ന വ്യക്തികളോടാകാൻ പ്രത്യേകം ശ്രദ്ധിക്കണം . കുറ്റങ്ങൾ മാത്രം കണ്ടെത്തുന്നവരെ പൂർണ്ണമായും ഒഴിവാക്കണം.എപ്പോഴും നൂതനമായ അറിവുകൾ സ്വായത്തമാക്കിക്കൊണ്ടിരിക്കണം.അത് നമ്മുടെ ആത്മവിശ്വാസം കൂട്ടുമെന്നതിൽ സംശയം വേണ്ട. എപ്പോഴും എല്ലാ കാര്യങ്ങളിലും പതറാതെ ഉറച്ച തീരുമാനങ്ങൾ എടുക്കുകയും ഞാൻ നേടാതെ, അല്ലെങ്കിൽ വിജയിക്കാതെ പിന്നോട്ട് പോകുന്ന പ്രശ്നമേയില്ല എന്ന് തീരുമാനിക്കുകയും വേണം.
ആത്മവിശ്വാസത്തിന് നമ്മുടെ വസ്ത്രധാരണത്തിനും പ്രധാന പങ്കുണ്ട്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ പുഞ്ചിരിയോടെ, അവരുടെ വ്യക്തിത്വത്തെ മാനിച്ചു തുറന്ന മനസ്സോടെ പെരുമാറാനും നാം ശ്രദ്ധിക്കേണ്ടതാണ്.
കൂട്ടുകാർക്ക് ചെറുപ്രായത്തിലെ ആത്മവിശ്വാസത്തോടെ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു ചെയ്യാൻ കഴിയട്ടേ എന്നാശംസിക്കുന്നു.... ശുഭദിനം നേരുന്നു.
Post A Comment:
0 comments: