ഓർക്കാം ഇദ്ദേഹത്തെ

Share it:


പ്രിയ കൂട്ടുകാരേ,
ഇന്ന് ജൂലൈ 27.... ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായിരുന്ന APJ അബ്ദുൾ കലാമിന്റെ ചരമ വാർഷിക ദിനം. അദ്ദേഹത്തിന്റെ ആയിരത്തിൽ പരം പ്രസംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് തയ്യാറാക്കിയ  പ്രസംഗ സമാഹാരമാണ് "പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങൾ". ടീച്ചർ വായിച്ച ഈ പുസ്തകം കൂട്ടുകാരെ പരിചയപ്പെടുത്തുന്നു. ഈ  പുസ്തകത്തിലെ പ്രഭാഷണങ്ങളിൽ നിന്ന് എടുത്ത കൂട്ടുകാരെ പ്രചോദിപ്പിക്കുന്ന ചില വരികളും പരിചയപ്പെടുത്തുന്നു...
"വിദ്യാഭ്യാസം നിങ്ങൾക്ക് ചിറകുകൾ തരുന്നു. ആകാശത്തിലേയ്ക്ക് പറന്നുയരാനുള്ള ചിറകുകൾ. ഓരോരുത്തരുടെയും ഉപബോധ മനസ്സിൽ ഞാൻ വിജയിക്കുമെന്നുള്ള അഗ്നി കെടാതെ നിലകൊള്ളുന്നുണ്ട്. 
സ്കൂളിൽ നിന്നുമുതൽ നിങ്ങൾക്ക് ഇക്കാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പായും ഞാൻ വിചാരിക്കുന്നു "
വിദ്യാർത്ഥികൾ ഒന്നാമതായി ശ്രദ്ധ പുലർത്തേണ്ടത് സ്വന്തം പഠനത്തിൽ മികവ് പുലർത്താനായിരിക്കണം.വിദ്യാഭ്യാസത്തിലൂടെ അന്വേഷണാത്മകത, സർഗ്ഗ ശേഷി, സാങ്കേതികത, സംരംഭത്വപരമായ നേതൃഗുണം,, ധാർമികമായ നേതൃപാടവം... ഈ അഞ്ചു ശേഷികൾ  വികസിപ്പിച്ചെടുക്കയാണെങ്കിൽ നാമൊരു സ്വതന്ത്ര വിദ്യാർത്ഥിയായി മാറും.... സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു സമൂഹം വളർത്തിയെടുക്കാൻ ഓരോ പൗരന്മാരും രണ്ടു സ്വഭാവ സവിശേഷതകൾ വളർത്തിയെടുക്കേണ്ടതായുണ്ട്... ഒന്ന് ബുദ്ധി, രണ്ട് മനുഷ്യത്വം.
നല്ല പൈതൃകം, നല്ല അധ്യാപകർ, നല്ല പുസ്തകങ്ങൾ, നല്ല സുഹൃത്തുക്കൾ എന്നിവയിലൂടെ ഇത് സ്വായത്തമാക്കാൻ കഴിയും. നിങ്ങൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ നിരന്തരം വിജ്ഞാനമാർജ്ജിക്കുക. വിജയിക്കാൻ വേണ്ടി ആത്മ വിശ്വാസത്തോടെ കഠിനാധ്വാനം ചെയ്യുക. പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ആത്മ ധൈര്യമുണ്ടാവുക .... ഇതൊക്കെ അദ്ദേഹം തന്റെ പുസ്തകത്തിലൂടെ പറഞ്ഞു വച്ചിട്ടുള്ള കാര്യങ്ങളാണ്. സ്കൂളിലോ സമീപത്തെ ഗ്രന്ഥശാലകളിലോ ഈ പുസ്തകം ലഭ്യമാണെങ്കിൽ പരിചയപ്പെടാനും കൂട്ടുകാരനാക്കാനും മറക്കരുതേ...  എല്ലാ  കൂട്ടുകാർക്കും ശുഭദിനം നേരുന്നു....
Share it:

Post A Comment:

0 comments: