സമയത്തിന്റെ പ്രാധാന്യം

Share it:


പ്രിയമുള്ളവരെ,
നിത്യജീവിതത്തിൽ സമയത്തിനുള്ള പ്രാധാന്യം വിലമതിക്കാനാവില്ല.... "നമുക്കിടയിൽ പലതരം സമയങ്ങളുള്ളത് പോലെ, കൈത്തണ്ടയിലൊരു സമയം,കാഴ്ച്ചയിലൊരു സമയം,ഓരോകൊച്ചു കൊച്ച് അറിവുകളും സമയത്തിന്റെ ഒരോതുണ്ടുകളാകുന്നു.... "  പ്രശസ്ത എഴുത്തുകാരൻ ശ്രീ സേതുവിന്റെ സമയത്തെ കുറിച്ചുള്ള ഈ വാക്കുകൾ ഓർക്കാം.നാം എപ്പോഴും സമയത്തിന്റെ മൂല്യം തിരിച്ചറിഞ്ഞു മാത്രമേ ഓരോ പ്രവർത്തനങ്ങളിലും ഏർപ്പെടാവൂ. ജീവിതവും, സമയവും ലോകത്തെ മികച്ച അധ്യാപകരാണ്. സമയത്തെ നന്നായി പ്രയോജനപ്പെടുത്താൻ ജീവിതം പഠിപ്പിക്കുന്നു. അതുപോലെ സമയം ജീവിതത്തിന്റെ മൂല്യത്തെ കുറിച്ചും പഠിപ്പിക്കുന്നു. സമയത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് എല്ലാ പ്രവർത്തനങ്ങളിലും സമയനിഷ്‌ഠ പാലിച്ചു മുന്നേറാൻ ചെറു പ്രായത്തിലെ തന്നെ കുട്ടികളെ ശീലിപ്പിക്കുക.ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ സമയമെടുക്കുമെന്നതിനാൽ ഒരിക്കലും അത് ഉപേക്ഷിക്കരുത്. എന്തായാലും സമയം കടന്നുപോകും എന്ന് ഓർക്കുക... ആത്മാർത്ഥതയോടെ നാം ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ട്, സമയം ശരിയായ രീതിയിൽ വിനിയോഗിച്ച് പ്രതീക്ഷയോടെ  മുന്നേറാം...
Share it:

Morning Thought

Post A Comment:

0 comments: