എലിക്കുളം പഞ്ചായത്തിലെ സ്കൂൾ സ്ഥിതി ചെയ്യുന്ന 12 ആം വാർഡിലെ ആശ്രയ കുടുംബങ്ങളെ ദത്തെടുക്കുന്ന പരിപാടിയാണ് ‘ആശ്രയക്കൊരു കൈത്താങ്ങ്’. വാർഡ് മെമ്പറും സ്കൂൾ അധ്യാപികയുമായ ശ്രീമതി സുജാതാ ദേവിയുടെ മേൽനോട്ടത്തിൽ പ്രദേശത്തെ അശരണരായ ഏഴ് കുടുംബങ്ങളെ കണ്ടെത്തി അവരുടെ ഭക്ഷണ-ചികിത്സാ ചിലവുകൾ സ്കൂൾ ഏറ്റെടുക്കുന്ന ബൃഹദ് പദ്ധതിയാണ് ‘ആശ്രയക്കൊരു കൈത്താങ്ങ്’.
യാതൊരുവിധ ക്ഷേമപെൻഷനുകളും ലഭിക്കാത്ത കുടുംബങ്ങളെയാണ് പദ്ധതിയിൽ പരിഗണിച്ചത്. പ്രദേശത്തെ വ്യാപാരി സുഹൃത്തുക്കൾ ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നാലാം ക്‌ളാസിലെ നാൽപതോളം കുട്ടികളെ ഏഴ് ഗ്രുപ്പുകളായി തിരിച്ച് ഓരോ വീടുകളിൽ എത്തിച്ച് മൂന്നു മാസത്തേയ്ക്കുള്ള ഭക്ഷ്യവിഭവങ്ങൾ കൈമാറി. ഇവരുടെ തുടർ പരിചരണം നാട്ടിലെ സുമനസ്സുകളുടെ സഹായത്തോടെ ഭംഗിയായി നിർവഹിച്ചുവരുന്നു. ഒപ്പം തന്നെ ഇവർക്ക് അർഹതപ്പെട്ട ക്ഷേമപെൻഷനുകൾ ലഭ്യമാക്കാൻ സ്കൂൾ ഇടപെട്ട് എല്ലാ അപേക്ഷകളും നൽകിക്കഴിഞ്ഞു.

Post A Comment:
0 comments: