സ്നേഹപൂർവ്വം സ്കോളർഷിപ്പ്

Share it:

*ദയവായി എന്തു സംശയങ്ങൾക്കും ഹെൽപ്പ്‌ ലൈനിൽ വിളിച്ചു ചോദിക്കുക*

മാതാവൊ പിതാവൊ ഇവർ രണ്ട്‌  പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു *2016 ആഗസ്റ്റ് 1* മുതൽ അപേക്ഷ ക്ഷണിച്ചു .

*മറ്റ് സ്കോളർഷിപ്പ് വാങ്ങുന്നവർക്കും സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്*

************************
ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ അപേക്ഷിക്കാം .
************************
പ്രൈമറി തലം *3000/-*,
ഹൈസ്കൂൾ തലം *5000/-* , പ്ലസ് ടു തലം *7500/-* , ബിരുദതലം *10000/-* ഇങ്ങനെ ഒരു വർഷം ലഭിക്കുന്നതാണ്
************************ താഴെ പറയുന്ന രേഖകളൾ സ്ഥാപന മേധാവിക്ക്‌ സമർപ്പിക്കണം
*(1) അപേക്ഷ*
*(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌*
*(3)കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌*
*(4)ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌/ കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം*
*(5)മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്‌*
*************************
സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട്‌ യൂസർ ഐ.ഡിയും പാസ്സ്‌ വേഡും വാങ്ങേണ്ടതാണ്‌ അതിലാണ്‌ കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത്‌ .
*************************
കൂടുതൽ വിവരങ്ങൾക്ക്‌  , ഇമെയിൽ ,ലാൻഡ്‌ ഫോൺ നമ്പർ ഇവ ഉപയോഗിക്കുക

*ഹെൽപ്പ് ലൈൻ: 8589062526*

ADDRESS FOR COMMUNICATION

Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012

Phone- *0471 2348135, 2341200, 2346016 (Fax)*

e-mail: *socialsecuritymission@gmail.com*
web
*www.socialsecuritymission.gov.in*

Share it:

സ്കോളർഷിപ്പ്

Post A Comment:

0 comments: