*How to be a smart parent?*
🔸🔹🔸🔹🔸🔹
*മാതാപിതാക്കൾ അറിയേണ്ടത്*
🔸🔹🔸🔹🔸🔹
"ഒരു *പിതാവി*ന്റെ നന്മയ്ക്ക് *കൊടു*മുടിയെക്കാൾ ഉയരവും *മാതാവി*ന്റെ നന്മയ്ക്ക് *കടലി*നേക്കാൾ ആഴവുമുണ്ട് "
🔸🔹🔸🔹🔸🔹
*കുട്ടി*കൾ ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം അറിഞ്ഞു തന്നെയാണ് നിങ്ങളുടെ മക്കളെ നിങ്ങൾക്കു നൽകിയിട്ടുള്ളത് . പരിപാലിക്കുന്നതിൽ രക്ഷകർതാവായ നിങ്ങൾക്ക് എത്രമാത്രം കഴിവുണ്ടോ അതിലധികം കുട്ടികളെ ദൈവം തരാറില്ല . അതായത് നാം ആഗ്രഹിക്കുന്നത് നമുക്കു ലഭിക്കുന്നു എന്നും പറയാം.
സാമൂഹികശാസ്ത്രത്തിൽ ഇക്കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിൽ ഏറ്റവും അധികം ഗവേഷണങ്ങൾ നടന്ന മേഖലയാണ് പേരന്റിംഗ്. ശാസ്ത്രീയഗവേഷണങ്ങൾ ഏതു വഴിക്കു നടന്നാലും ശരി , അത്ര ശാസ്ത്രീയമായി പടികേണ്ട കാര്യമൊന്നുമല്ല പേരന്റിംഗ് എന്നാണ് ഒട്ടുമുക്കാൽപേരും കരുതുന്നത് . 'കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഇത്രയധികം ശ്രദ്ധിക്കാനെന്തിരിക്കുന്നു . അവർ അങ്ങ് വളരുകയില്ലേ' എന്ന് പല രക്ഷകർത്താക്കളും ചോദിക്കുന്നത് കേട്ടിട്ടുണ്ട് . പക്ഷേ പുതിയ തലമുറ കെട്ടിപ്പടുക്കുന്നതിൽ രക്ഷകർതാക്കൾക്കുള്ള പങ്ക് ഗണിക്കുന്പോൾ പേരന്റിംഗ് അതീവ പ്രാധാന്യമർഹിക്കുന്ന ഒരു സാമൂഹികധർമ്മമാണെന്നു പറയേണ്ടി വരുന്നു . "യഥാർത്ഥത്തിൽ പേരന്റിങ്ങിനെക്കാൾ അർത്ഥപൂർണമായ ഒരു ധർമ്മം സമൂഹത്തിനില്ല . മാതാപിതാക്കൽക്കുപരി കുട്ടികളെ സ്വാധീനിക്കുന്നവർ ആരുമില്ല" എന്ന് സാമൂഹികശാസ്ത്രജ്ഞനായ സ്റ്റൈയിൻബർഗ് പറയുന്നതോർക്കുക.
> *പേരന്റിംഗിന്റെ ഗുണം*
കുട്ടികൾ തനിയെ വളരുകയല്ലേ എന്നു ചോദിക്കുന്നവർ ശ്രദ്ധിക്കുക. തനിയെ വളരുന്ന കുട്ടികൾ പിൽക്കാലത്ത് എവിടെയുമെത്തുന്നില്ല. മറിച്ച് നല്ല പേരന്റിംഗിലൂടെ വളർത്തപ്പെടുന്ന കുട്ടികൾ വിദ്യാലയങ്ങളിൽ ഒന്നാമതെത്തുന്നു . കുട്ടികളിൽ ധൈഷണികമായ ജിജ്ഞാസ വളർത്തുന്നതും പഠനത്തിന് പ്രചോദനമാകുന്നതും നേട്ടങ്ങൾക്കായുള്ള തീവ്രാഭിലാഷം അവരിൽ കരുപ്പിടിപ്പിക്കുന്നതും നല്ല പേരന്റിംഗ് തന്നെയാണ്. സത്യസന്ധത, സഹാനുഭൂതി, സ്വയം പര്യാപ്തത, കാരുണ്യം, സഹകരണമനോഭാവം, സ്വയം നിയന്ത്രണം, ആഹ്ലാദം എന്നിങ്ങനെ സമൂഹം നല്ല ഗുണങ്ങളായി കരുതുന്നവയെല്ലാം നല്ല പെരന്റിംഗിലൂടെ മാത്രമേ കുഞ്ഞുങ്ങളിൽ വേരുപിടിക്കുകയുള്ളൂ .
കുട്ടികളിൽ കാണപ്പെടുന്ന ഉത്കണ്ട, വിഷാദം, മാനസിക സമ്മർദം, ഭക്ഷണശീലത്തിലെ പൊരുത്തക്കേടുകൾ ഇവയെല്ലാം മോശമായ പേരന്റിംഗിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. സാമൂഹികവിരുദ്ധ സ്വഭാവം , കുറ്റകൃത്യങ്ങൾക്കുള്ള പ്രവണത, മദ്യ - മയക്കുമരുന്നു ശീലം എന്നിവയെല്ലാം കുട്ടികളിൽ ഇന്ന് വർദ്ധിച്ച തോതിൽ കണ്ടുവരുന്നതിന്റെ പിന്നിലും പേരന്റിംഗിന്റെ വൈകല്യം തന്നെയാണ്.
എന്താണ് പേരന്റിംഗ് ?
പേരന്റിംഗ് എന്നത് ഒരൊറ്റക്കാര്യമല്ല. മറിച്ച് കുട്ടികളെ വളർത്താനും അവരുടെ വളർച്ചയിൽ ശ്രദ്ധയൂന്നാനുമായി മാതാപിതാക്കളെടുക്കുന്ന നിലപാടുകളുടെയും സ്വഭാവരീതികളുടെയും ആകെത്തുകയാണത്. അങ്ങനെ ചിന്തിക്കുമ്പോൾ മാതാപിതാക്കളുടെ ജീവിതം തന്നെയാണ് പേരന്റിംഗ് . മുതിർന്നവർ പറഞ്ഞു കൊടുക്കുന്നതല്ല, അവർ എങ്ങനെ പെരുമാറുന്നുവെന്നതാണ് കുട്ടികളുടെ വിദ്യാഭ്യാസം എന്ന് മനശാസ്ത്രജ്ഞനായ കാൽ യുങ്ങ് പഞ്ഞതിന്റെ അർഥം ഇതാണ് .
വിദ്യാഭ്യാസപ്രവർത്തകരും ശിശുമനശാസ്ത്രജ്ഞരും വളരെ മുമ്പ് തന്നെ കണ്ടെത്തിയ ഒരു കാര്യമുണ്ട് . കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ആത്മബോധം രൂപം കൊള്ളുന്നു. അതോടൊപ്പം വ്യക്തിത്വവും സ്വയം മതിപ്പുമൊക്കെ അവരിൽ കരുപ്പിടിപ്പിക്കപ്പെടുന്നു. പിന്നീട് കുട്ടികളിൽ ഈ ലോകത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സമയം വരും . ഒരു പേരന്റ് എന്ന നിലയിൽ സംരക്ഷണത്തിന്റെ നിഴൽപോലും നല്കെണ്ടാത്ത സമയം. ശരിയായ പേരന്റിംഗിലൂടെ നിങ്ങളുടെ കുട്ടിയുടെ ഉള്ളിൽ വിതച്ച നന്മകളുടെ വിത്തുകൾ വളർന്ന് ശാഖ വീശി വളരുന്നതും പൂവണിയുന്നതുമൊക്കെ അന്ന് നിങ്ങൾക്ക് ആഹ്ലാദത്തോടെ ദർശിക്കാം . അതുകൊണ്ട് ഇപ്പോൾ എല്ലാ കഴിവുകളുമുപയോഗിച്ച് നിങ്ങളുടെ കുട്ടികൾക്ക് മികച്ച പേരന്റിംഗ് നല്കുക. പോന്നോമാനകൾക്ക് വേണ്ടി തുടങ്ങാവുന്ന ഏറ്റവും നല്ല സമ്പാദ്യം അതാണ്.
ദുഷ്കരം, അതേസമയം ആസ്വാദ്യകരം
പേരന്റിംഗ് അതീവ ദുഷ്കരമാണ്. അതേസമയം അങ്ങേയറ്റം ആസ്വാദ്യകരവുമാണത് . ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാൾ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാൾ ആഴവുമുണ്ട് എന്ന് പറയാറുണ്ട് . അതിനർത്ഥം മാതാപിതാക്കളുടെ പ്രാഥമികമായ കടമയും ഉത്തരവാദിത്തവും തന്നെ അടുത്ത തലമുറയെ ഏറ്റവും മികച്ച രീതിയിൽ വളർത്തിയെടുക്കുക എന്നതാണല്ലോ . സ്വയം മാതാപിതാക്കളായിത്തീരാതെ മാതാപിതാക്കളുടെ സ്നേഹമെന്തെന്നു നാം ഒരിക്കലും അറിയുന്നില്ല എന്ന് ഹെന്റി ബീച്ചർ പറഞ്ഞതോർക്കുന്നു .അറിയുന്ന സ്നേഹം അതിന്റെ പത്തിരട്ടിയായി നമ്മുടെ കുട്ടികൾക്ക് നല്കാൻ നല്ല പേരന്റിംഗ് സഹായിക്കുന്നു.
ശരീരവും മനസും സന്തുലിതാവസ്തയിലുള്ള മാതാപിതാക്കൾക്ക് മക്കൾക്ക് ഉചിതമായ സപ്പോർട്ട് നൽകാൻ കഴിയുന്നു . ലോകപ്രശസ്തരായ മിക്കവരുടെയും മാതാപിതാക്കൾ സാമ്പത്തികമായി ഉയർന്നവരോ വലിയ വിദ്യാഭ്യാസമുള്ളവരോ ആയിരുന്നില്ല . മഹാത്മാഗാന്ധിയുടെ പിതാവ് കരം ചന്ദ് ഗാന്ധിയുടെ ഔപചാരിക വിദ്യാഭ്യാസം മാതൃഭാഷയായ ഗുജറാത്തിപഠനത്തിൽ ഒതുങ്ങി . മാതാവ് പുത്ലിബായിക്ക് വിദ്യാലയം അപരിചിതമായിരുന്നു. വലിയ സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല ആ കുടുംബത്തിന് . മുൻ രാഷ്ട്രപതി ഡോ എ .പി .ജെ അബ്ദുൽ കലാമിന്റെ മാതാപിതാക്കൾ ജൈനുലാബ്ദീനും ആഷിയമ്മയും - ഔപചാരിക വിദ്യാഭ്യാസമുള്ളവരായിരുന്നില്ല .പക്ഷേ, ഇവർക്ക് ഉയർന്ന മൂല്യബോധവും പ്രേയോഗികപരിജ്ഞാനവും വേണ്ടുവോളമുണ്ടായിരുന്നു . അവർ മാതൃകാ ദമ്പതികളായിരുന്നു. സ്നേഹം, കാരുണ്യം, ആർജവം, നന്മ, പരക്ലേശവിവേകം തുടങ്ങിയ എല്ലാ സദ്ഗുണങ്ങളുടെയും വിലപ്പെട്ട പാഠങ്ങൾ അവർ കുട്ടികൾക്ക് പകർന്നു നല്കി.
നല്ല പേരന്റാകാൻ
തന്റെ കുട്ടി എങ്ങനെയുള്ളവനാകണമെന്ന് നല്ല പേരന്റ് മുൻകൂട്ടി തീരുമാനിക്കുന്നു . ആരോഗ്യം , പഠനം , കാരുണ്യം , സ്വാശ്രയത്വം, നീതിബോധം എന്നിവയിലൊക്കെ തന്റെ കുട്ടി മറ്റെല്ലാവരെയുംക്കാൾ മേലെയായിരിക്കണമെന്നു ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ ? എന്നാൽ മറക്കേണ്ട. ഇവയൊക്കെ നേടാൻ സഹായിക്കുന്ന സുരക്ഷിതത്വബോധം , ലക്ഷ്യബോധം , വ്യക്തിപരമായ കഴിവിനെപ്പറ്റിയുള്ള ബോധം എന്നിവ കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് രക്ഷകർത്താക്കളാണ്. ഉത്തരവാദിത്ത്വം, അധികാര കേന്ദ്രങ്ങളോടുള്ള ആദരം, അച്ചടക്കം , മുതിർന്നവരിൽ വിശ്വാസം , പരാജയത്തെ സ്വീകരിക്കാനുള്ള ധൈര്യം, ആശങ്കയോ ഉത്കണടയോ കാര്യമായി അലട്ടാത്ത സ്വഭാവം എന്നിവയെല്ലാം മാതാപിതാക്കൾ നല്കുന്ന സുരക്ഷിതത്വബോധത്തിൽ നിന്ന് ഉടലെടുക്കുന്നവയാണ് .അതുപോലെ വ്യക്തിത്വബോധത്തിൽ നിന്നാണ് സ്നേഹം , പരക്ലേശവിവേകം , സഹഭാവം , കാരുണ്യം , സ്വയം അംഗീകാരം , ആത്മനിയന്ത്രണം , വൈകാരിക സ്ഥിരത , വികാരങ്ങൽ സ്വാഭാവികമായി പ്രകടിപ്പിക്കാനുള്ള ധീരത എന്നിവ ഉണ്ടാവുക . ഈ ഗുണങ്ങളെല്ലാം നല്ല മാതാപിതാക്കളിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ വളർച്ചയിലെ ഓരോ ഘട്ടവും മാതാപിതാക്കൾ സൂക്ഷ്മമായി വിലയിരുത്തുകയും വേണ്ടിടത്ത് പ്രോത്സാഹനവും വിലക്കും തിരുത്തുമൊക്കെ നല്കുകയും കുട്ടികളെ മാതൃകാപരമായി മുന്നിൽ നിന്ന് നയിക്കുകയും വേണം.
Post A Comment:
0 comments: