ഹയ്യയ്യോ....മരമല്ല

Share it:
മഴയിൽ പുഴയിൽ നീന്താൻ പോയി
മരമണ്ടുസൻ മണ്ണുണ്ണി
മഴയിൽ പുഴയിൽ മിഴികളടച്ചു
മലർന്നു നീന്തി മണ്ണുണ്ണി.
മഴയുടെ പൂരം പുഴയുടെ താളം
മാനത്തമ്പോ ഇടിമേളം!
മലർന്നു നീന്തിത്തളർന്ന നേരം
മരമണ്ടുസൻ മണ്ണുണ്ണി
മരമാണെന്നു ധരിച്ചു പിടിച്ചേ
അരികിൽകണ്ടൊരു തടിയിന്മേൽ !
അപ്പോൾ ആ തടി തലപൊക്കുന്നേ !
അതുകണ്ടാലറീ മണ്ണുണ്ണി
മരമാണെന്നു ധരിച്ചു പിടിച്ചതു
മരമല്ലയ്യോ, ഹയ്യയ്യോ
മഴയിൽ, പുഴയിലൊലിച്ചു വരുന്നതു
മലയിൽ നിന്നു മലമ്പാമ്പ്!
Share it:

Malayalam Kutti Kavitha

Post A Comment:

0 comments: