ഡിസംബര്‍ 14 ഊര്‍ജ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഊര്‍ജസംരക്ഷണ പ്രതിജ്ഞയെടുക്കും. ഓഫീസുകളില്‍ രാവിലെ 11 നും വിദ്യാലയങ്ങളില്‍ രാവിലെ അസംബ്ലി സെഷനിലുമാണ് പ്രതിജ്ഞ. പ്രതിജ്ഞയുടെ പൂര്‍ണ രൂപം ചുവടെ:
ഞാന്‍ എന്റെ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഐക്യത്തോടും അഖണ്ഡതയോടും കൂടി പ്രവര്‍ത്തിക്കുമെന്നും, പുരോഗതിയുടെ അടിസ്ഥാനമായ ഊര്‍ജത്തെ അമൂല്യമായി കരുതുമെന്നും, ഇന്നുമുതല്‍ ഊര്‍ജ സംരക്ഷണ യജ്ഞത്തില്‍ തീവ്രമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഊര്‍ജ നഷ്ടം കുറച്ചുകൊണ്ടും ഊര്‍ജ ദുരുപയോഗം തടഞ്ഞുകൊണ്ടും ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്തികൊണ്ടും പുതിയ ഊര്‍ജ ഉറവിടങ്ങള്‍ അനുയോജ്യമായി ഉപയോഗിച്ചുകൊണ്ടും ഊര്‍ജം സംരക്ഷിക്കാന്‍ ഞാന്‍ അതീവ ജാഗ്രത പാലിക്കുന്നതായിരിക്കും. ഊര്‍ജ സംരക്ഷണതത്വങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇന്നു മുതല്‍ എന്റെ ദൗത്യമായിരിക്കുമെന്ന് കൂടി ഞാന്‍ പ്രതിജ്ഞ ചെയ്തുകൊളളുന്നു.
Post A Comment:
0 comments: