കണ്ണട

Share it:

 1268നും 1284നും മദ്ധ്യേയാണ് കണ്ണട കണ്ടുപിടിക്കുന്നത്. ആരാണ് കണ്ടുപിടിച്ചതെന്ന കാര്യത്തിൽ ഇന്നും തർക്കമുണ്ട്. ഒന്നുകിൽ പിസയിലെ സാൽവിനോ ഡി അർമാത്തെ അല്ലെങ്കിൽ ഫ്ലോറൻസിലെ അലെസ്സാൺട്രോ സ്പീന. ഏതായാലും ആ കാലഘട്ടത്തിൽത്തന്നെ ചൈനയിലും കണ്ണട കണ്ടുപിടിച്ചിരുന്നു. സത്യത്തിൽ യഥാർത്ഥ ‘മൂക്ക് കണ്ണട’ അക്കാലത്തേതായിരുന്നു. കാരണം കാലില്ലാത്ത കണ്ണടകൾ ആയിരുന്നു അവ. മൂക്കിന്റെ പുറത്ത്‌ ഉറപ്പിച്ചുവെച്ചായിരുന്നു ആളുകൾ കണ്ണട ഉപയോഗിച്ചിരുന്നത്. 1600ൽ ആയിരുന്നു കണ്ണടയ്ക്ക് കാലുകൾ കണ്ടുപിടിച്ചത്. 1775ൽ ബെഞ്ചമി ഫ്രാങ്ക്ളിൻ ആണ് ബൈഫോക്കൽ (ദൂരക്കാഴ്ചയ്ക്കും അടുത്തുള്ള കാഴ്ചയ്ക്കും ഉപകരിക്കുന്ന വിധം) ലെൻസുകൾ ആദ്യമായി ഉപയോഗിച്ചത്. 1752ൽ ജെയിംസ് അയിസ്കോ ആണ് സൺ ഗ്ലാസും മടക്കി വയ്ക്കാവുന്ന കാലുകൾ ഉള്ള കണ്ണടകളും കണ്ടു പിടിച്ചതും.

Share it:

കണ്ടുപിടുത്തം

Post A Comment:

0 comments: