സൗരയൂഥത്തിൽ നിന്ന് ഒരു ഗ്രഹം പെട്ടെന്ന് മാറിയാൽ ഭൂമിയുടെ ഗതിയേയോ അന്തരീക്ഷത്തിനേയോ അത് ബാധിക്കില്ല. കാരണം നമ്മളെ നിയന്ത്രിക്കുന്നത് നാം ചുറ്റുന്ന സൂര്യനാണ്. പക്ഷേ വ്യാഴം ഇല്ലാതായാൽ നമുക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ്. ഭൂമിയുടെ 11.2 ഇരട്ടി വലിപ്പമുണ്ട് വ്യാഴത്തിന്. നമ്മുടെ നേരെ വന്നേക്കാവുന്ന പല ഛിന്ന ഗ്രഹങ്ങളെയും സൗരയൂഥത്തിൽ ഇടയ്ക്കൊക്കെ കടന്നുവരുന്ന ധൂമകേതുക്കളുടെ വാലിൽ ഉള്ള വലിയ പാറകളേയും തന്നിലേക്ക് ആകർഷിക്കുകയോ അകറ്റി നിർത്തുകയോ ചെയ്യുന്നതിലൂടെ വ്യാഴം ഭൂമിയെ കാത്തുരക്ഷിക്കുന്നു. വ്യാഴമില്ലെങ്കിൽ അവയിൽ ചിലതെങ്കിലും ഭൂമിയിൽ നേരിട്ടു പതിക്കുമെന്നുറപ്പ്. അത് ഒരുപക്ഷേ ഭൂമിയെ ഛിന്നഭിന്നമാക്കിക്കളഞ്ഞേക്കാം
Navigation
Post A Comment:
0 comments: