Roald Dahl Matilda

Share it:

അവൾ നല്ലവളാണെന്ന് നമുക്കറിയാം. അവൾക്ക് അസാമാന്യമായ ബുദ്ധിയും ചില അമാനുഷിക കഴിവുകളും ഉണ്ടെന്നറിയാം. പക്ഷേ അവളോട്‌ ഇഷ്ടമില്ലാത്ത മാതാപിതാക്കൾക്ക്‌ അവൾ വെറുമൊരു ശല്യക്കാരി മാത്രമാണ്. മെറ്റിൽഡ എന്നാണ്‌ അവളുടെ പേര്. ആ ആറു വയസ്സുകാരിക്ക് സ്കൂളിൽ നേരിടേണ്ടിവന്നത് ദുഷ്ടയും ഹാമർ ത്രോ ചാമ്പ്യനുമായ അഗാത ട്രഞ്ച്ബുൾ എന്ന ഹെഡ്മിസ്ട്രസിനെ ആണ്. പക്ഷേ അവിടെ  നല്ലവളായ ഒരു ടീച്ചറെക്കൂടി ലഭിക്കുന്നു. ജെന്നിഫെർ ഹണിയെന്ന ആ ടീച്ചറിനെ അവൾക്ക് ഇഷ്ടപ്പെട്ടു. തനിക്കുള്ള ചില കഴിവുകളെക്കുറിച്ച്‌ അവൾ ആദ്യമായി പറയുന്നത്‌ ഹണിയോടാണ്. ഹണിയുടെ സ്വത്തുക്കൾ തട്ടിയെടുത്ത ദുഷ്ടയേയും തന്റെ ശത്രുവായ ഹെഡ്മിസ്ട്രസിനേയും ഒന്നിച്ചു നേരിടാൻ മെറ്റിൽഡ തയ്യാറാകുന്നു.  ഇതാണ് റോൾഡ് ഡാളിന്റെ മെറ്റിൽഡ എന്ന നോവൽ. സ്കൂൾ ലൈബ്രറി ജേണൽ 2012ൽ അന്നു വരെ പ്രസിദ്ധീകരിക്കപ്പെട്ടവയിൽ നിന്ന് കുട്ടികളുടെ ഏറ്റവുംനല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തപ്പോൾ മെറ്റിൽഡ മുപ്പതാം സ്ഥാനം നേടി. നോർവേയിൽ ജനിച്ച്‌ ബ്രിട്ടനിൽ ജീവിച്ചിരുന്ന റോൾഡ് ഡാൾ 1988ൽ ആണ് ഈ നോവൽ എഴുതിയത്. 1996ൽ ഇതേ പേരിൽ ചലച്ചിത്രമായി. ടൈറ്റാനിക് എന്ന ചലച്ചിത്രത്തിലൂടെ പ്രസിദ്ധയായ കേറ്റ് വിൻസ്‌ലറ്റ് ഈ നോവൽ ഓഡിയോ ബുക്കായി പുറത്തിറക്കിയിട്ടുണ്ട്

Share it:

Reading Room

Post A Comment:

0 comments: