കൂടുതൽ എന്നാൽ ഒരു മണിക്കൂറിൽ ഒരു ലിറ്ററിൽ കൂടുതൽ. സാധാരണഗതിയിൽ നമ്മുടെ വൃക്കകൾക്ക് താങ്ങാവുന്നതിൽ അധികമാണത്. വൃക്കകൾ നീക്കം ചെയ്യുന്നതിലേറെ ജലം നമ്മുടെ ഉള്ളിൽച്ചെന്നാൽ ശരീരത്തിൽ ഉള്ള സോഡിയത്തിന്റെയും അതുപോലെയുള്ള മറ്റ് ഇലക്ട്രോലൈറ്റുകളുടേയും സാന്ദ്രത കുറയാൻ തുടങ്ങും. ഇത് കുറച്ചുനേരം തുടർന്നാൽ നമ്മുടെ ശരീരകോശങ്ങൾ ജലത്തിനെ ഉള്ളിലേക്ക് ആഗിരണം ചെയ്തുതുടങ്ങും. ഓസ്മോസിസ് വഴിയുള്ള ഈ പ്രക്രിയ മൂലം നമ്മുടെ കോശങ്ങൾ വീർത്തുവരും. തലച്ചോറിൽ ഇത് സംഭവിക്കുമ്പോൾ നമ്മുടെ തലയോട്ടിയിൽ സമ്മർദം കൂടും. മാത്രമല്ല തലവേദന, സംഭ്രമം, ഛർദി തുടങ്ങിയവയും ഉണ്ടാകും. ഇതിന്റെകൂടെ ദാഹവും കൂടുന്നതിനാൽ നമ്മൾ വീണ്ടും ജലം കുടിക്കും. ഉടനെ തന്നെ ചികിത്സ തേടിയില്ലെങ്കിൽ ശരീരമാകെ കോച്ചിവലിക്കുകയും തലച്ചോറിന് കേടുവരികയും മരണമുണ്ടാകുകയും ചെയ്യും.
Navigation
Post A Comment:
0 comments: