രസകരമായ ചോദ്യം ആണല്ലോ. സത്യത്തിൽ കണ്ണുകൾ ആണ് ആദ്യം ഉണ്ടായത്. കാതുകളേക്കാൾ കണ്ണിന്റെ പ്രായം 40 ദശലക്ഷം വർഷമെങ്കിലും കൂടുതലാണ്. കാതുകളുള്ള നട്ടെല്ലില്ലാത്ത ആദ്യത്തെ ആർത്രോപോഡ് ഭൂമിയിൽ ഉണ്ടായിട്ട് 480 ദശലക്ഷം വർഷമേ ആയിട്ടുള്ളു. എന്നാൽ 521 ദശലക്ഷം വർഷം മുന്പ് ജീവിച്ചിരുന്ന ട്രൈലോബൈറ്റ്സിന് കണ്ണുകൾ ഉണ്ടായിരുന്നു. 570 ദശലക്ഷം വർഷം മുന്പ് ജീവിച്ചിരുന്ന ആദ്യത്തെ ബഹുകോശ ജീവികൾക്ക് കണ്ണുകളുടെ സ്ഥാനം കൃത്യമായി ഉണ്ടായിരുന്നു. മനുഷ്യർക്ക് നീലക്കണ്ണുകൾ ഉണ്ടായിട്ട് 14,000 വർഷമേ ആയിട്ടുള്ളൂ എന്നാണ് കരുതുന്നത്. ഇനി ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ‘കണ്ണ് കാര്യം’. ഐശ്വര്യ റായിയുടെ കണ്ണുകൾ യഥാർത്ഥത്തിൽ നീല തന്നെ ആണോ എന്നാണ് പണ്ടുതൊട്ടേയുള്ള ചർച്ച. ഗൂഗിളിൽ കണ്ണുകളെ പറ്റിയുള്ള തിരച്ചിലിൽ ലോകം ഏറ്റവും കൂടുതൽ തിരഞ്ഞത് ഐശ്വര്യ റായിയുടെ കണ്ണുകളാണ്.
Navigation
Post A Comment:
0 comments: