ഈ നോവലിൽ പതിനഞ്ച് വയസ്സുകാരനായ ക്രിസ്റ്റഫർ ഫ്രാൻസിസ് ബൂണാണ് കേന്ദ്ര കഥാപാത്രം. ക്രിസ്റ്റഫറിന് ചില കഴിവുകൾ ഉണ്ട്. കണക്കിൽ അജയ്യൻ എന്ന് തന്നെ പറയാം. പക്ഷേ, ബാക്കിയുള്ള എല്ലാ കാര്യങ്ങൾക്കും ആ കുട്ടി പിന്നിൽ തന്നെ. താനൊരു ഗണിത വിദഗ്ദ്ധൻ ആണെന്നും എന്നാൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നും ക്രിസ്റ്റഫർ പറയുന്നുണ്ട്. (എന്താണ് ക്രിസ്റ്റഫറിന്റെ പ്രശ്നമെന്ന് പറയുന്നില്ലെങ്കിലും ഓട്ടിസത്തിന്റെ എല്ലാ ലക്ഷണങ്ങളും അയാൾക്കുണ്ട്). ആരും തന്നെ തൊടുന്നത് ആ കുട്ടിക്ക് ഇഷ്ടമല്ല. ഒരു ദിവസം അയൽക്കാരിയുടെ നായയെ കൊല്ലപ്പെട്ട രീതിയിൽ ക്രിസ്റ്റഫർ കണ്ടു. ആ കുട്ടി അതിനടുത്ത് ഇരിക്കുന്നതാണ് നായയുടെ ഉടമ കാണുന്നത്. അവർ പോലീസിൽ പരാതിപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റഫറിനെ ഒന്ന് തൊട്ടുവിളിച്ചപ്പോൾ അവൻ ദേഷ്യപ്പെട്ട് അയാളെ തല്ലി. അങ്ങനെ ക്രിസ്റ്റഫർ ജയിലിലായി. അവിടെ നിന്ന് പുറത്തുവന്ന ക്രിസ്റ്റഫർ നായയുടെ മരണത്തിന്റെ കാരണം തേടിയിറങ്ങി. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ക്രിസ്റ്റഫറിന് നേരിടേണ്ടി വന്നത്. 2003-ൽ ബ്രിട്ടീഷ് സാഹിത്യകാരനായ മാർക്ക് ഹാഡൺ ആണ് ഈ നോവൽ എഴുതിയത്. നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ ഈ നോവലിന്റെ ഒരു പ്രത്യേകത ഇതിന് രണ്ട് പാഠഭേദങ്ങൾ ഉണ്ടെന്നുള്ളതാണ്. കുട്ടികൾക്കു വേണ്ടി ഒന്നും മുതിർന്നവർക്കു വേണ്ടി മറ്റൊന്നും എന്ന രീതിയിലാണ് ഈ പുസ്തകം ഇറങ്ങിയിട്ടുള്ളത്. 1987 മുതൽ നോവലുകൾ എഴുതുന്ന മാർക്ക് ഹാഡൺ എഴുതിയവയിലേറെയും കുട്ടികൾക്കുള്ളതാണ്.
Navigation
Post A Comment:
0 comments: