ഒരു ആഫ്രിക്കൻ ആനയ്ക്ക് അതിന്റെ തുമ്പിക്കൈ കൊണ്ട് മാത്രം 350 കിലോ ഭാരം ഉയർത്താൻ കഴിയും. 4000 മസിലുകൾ ഉള്ള തുമ്പിക്കൈ കൊണ്ട് എങ്ങനെ വേണമെങ്കിലും ചുരുട്ടി പിടിക്കാൻ കഴിയുന്നതുകൊണ്ടാണിത്. നായയെക്കാൾ നാലിരട്ടി ഘ്രാണശക്തിയുണ്ട് ആനകൾക്ക്. അതിന്റെ ഒരു കാരണം തുമ്പിക്കൈയാണ്. 21 അടി ഉയരത്തിൽ ഉള്ള വസ്തു വരെ ആഫ്രിക്കൻ ആനകൾക്ക് വലിച്ചെടുക്കാൻ കഴിയുന്നത് തുമ്പിക്കൈയുടെ നീളം കൊണ്ടാണ്. 8.5 ലിറ്റർ വെള്ളം വരെ ഇതിനുള്ളിൽ സൂക്ഷിക്കാൻ ആഫ്രിക്കൻ ആനകൾക്ക് കഴിയും.
ബാലെനോപ്ട്ര മാസ്കുലസ് എന്നാൽ നീല തിമിംഗിലം എന്നർത്ഥം. സസ്തനികളിലെ ഏറ്റവും വലിയ ജീവിയെന്ന റെക്കോഡ് മാത്രമല്ല നീല തിമിംഗിലത്തിനുള്ളത്. 173 മുതൽ 181 ടൺ ഭാരവും 98 അടി നീളവും ഉള്ള നീല തിമിംഗിലം ആണ് ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ജീവി. ഇത്രയൊക്കെ ഉണ്ടെങ്കിലും വളരെ ചെറിയ ക്രിൽ എന്ന ജീവികളെ തിന്നാണ് ഇവ ജീവിക്കുന്നത്. ഒരുകാലത്ത് എല്ലാ കടലിലും ഉണ്ടായിരുന്ന നീല തിമിംഗിലങ്ങൾ പിന്നീട് വംശനാശത്തിന്റെ വക്കത്തെത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇവയുടെ വേട്ട നിരോധിക്കപ്പെട്ടതോടെ ഇപ്പോൾ നില മെച്ചപ്പെട്ടു വരുന്നുണ്ട്.
Post A Comment:
0 comments: