എല്ലിന്റെ കഥ​

Share it:

1. ഓരോ ശ്വാസോച്ഛ്വാസത്തിലും നിങ്ങളുടെ പാർശ്വാസ്ഥികൾ കൊണ്ടുള്ള നെഞ്ചിൻ കൂട് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. എത്ര പ്രാവശ്യം എന്ന്‌ അറിയാമോ? ഒരു വർഷം പത്ത് ദശലക്ഷം തവണയാണ് അങ്ങനെ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്.

2. നമ്മുടെ എല്ലുകൾക്ക് നമ്മൾ വിചാരിക്കുന്ന അത്ര ഭാരമൊന്നുമില്ല. ഒരാളുടെ ശരീരഭാരത്തിന്റെ 15 % മാത്രമേ അസ്ഥികൾ ഉള്ളൂ. സ്ത്രീകളുടെ ശരീര ഭാരത്തിന്റെ വെറും 12% മാണ് അസ്ഥികളുടെ ഭാരം.

3. ശരീരത്തിലെ പ്രധാന അസ്ഥിയാണ് ഫീമർ എന്ന തുടയെല്ലുകൾ. ഏറ്റവും നീളമുള്ളതും ഉറപ്പുള്ളതും ഭാരമുള്ളതുമായ ഈ എല്ലുകളുടെ നീളം ശരീരത്തിന്റെ നീളത്തിന്റെ 26% വരെ ഉണ്ടാകും.

4. ചെവിയിലുള്ള സ്റ്റിറപ്പ് അല്ലെങ്കിൽ സ്റ്റേപ്സ് എന്ന അസ്ഥിയാണ് ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി. ചെവിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

5. 300 മുതൽ 350 അസ്ഥികളോടെ ജനിക്കുന്ന മനുഷ്യർ വലുതാകുമ്പോൾ അസ്ഥികളുടെ എണ്ണം 206 ആയി കുറയുന്നു. പല അസ്ഥികളും തമ്മിൽ ചേരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

6. നാവിന്റെ പിൻ അഗ്രത്തിലുള്ള ഹായോയിഡ് എന്ന ചെറിയ അസ്ഥി മാത്രം വേറെ ഒരു അസ്ഥിയുമായും ബന്ധമില്ലാതെ തനിയെ ആണ് നില കൊള്ളുന്നത്. കുതിര ലാടത്തിന്റെ ആകൃതിയാണ് ഇതിനുള്ളത്. 

7. ഏറ്റവും കൂടുതൽ അസ്ഥികൾ ഉള്ളത് കൈകളിലും കാലുകളിലും ആണ്. ഓരോ െെകയിലും 27 വീതവും ഓരോ കാലിലും 26 വീതവും അസ്ഥികൾ ഉണ്ട്.

8. മനുഷ്യനും ജിറാഫും തമ്മിലുള്ള ഒരു സാമ്യം കഴുത്തിലെ എല്ലുകളുടെ കാര്യത്തിലാണ്. രണ്ടുപേർക്കും ആകെ ഏഴ് എല്ലുകളാണ് കഴുത്തിൽ ഉള്ളത്. 

9. ശരീരത്തിലെ ജീവനില്ലാത്ത ഒരു വസ്തു അസ്ഥിയാണെന്ന് വേണമെങ്കിൽ പറയാം. കാരണം അസ്ഥികളുടെ ആകെ 5 ശതമാനം മാത്രമേ  ജീവനുള്ള കോശങ്ങൾ ഉള്ളൂ.

10. ചുവന്ന അണുക്കൾ ആയ എരിത്രോസൈറ്റുകളെ നിർമിക്കുന്നത് എല്ലുകൾക്കുള്ളിലെ മജ്ജയാണ്.  അസ്ഥികളാണ് രക്തം ഉണ്ടാക്കുന്നത് എന്നുതന്നെ അർത്ഥം. ഒരു സെക്കൻഡിൽ 2.4 ദശലക്ഷം ശ്വേതാണുക്കളെ ആണ് അസ്ഥികൾ ഇങ്ങനെ ഉണ്ടാക്കുന്നത്.

Share it:

Quiz

Post A Comment:

0 comments: