കാന്തക്കൽ ഉപയോഗിച്ചാണ് പണ്ട് ചൈനക്കാർ വടക്ക് ദിക്ക് കണ്ടുപിടിച്ചിരുന്നത്. ഓടു കൊണ്ട് നിർമിച്ച ഒരു തട്ടിൽ ഒരറ്റം കൂർത്ത കാന്തക്കല്ല് (lodestone) വെച്ചാൽ ഉടനെ അത് തെക്കു വടക്കായി തിരിയും എന്നവർ മനസ്സിലാക്കി. വാങ് ചോങ് എഴുതിയ ‘ലൂൺഹെങ്’ എന്ന പുസ്തകത്തിൽ വിവരിക്കുന്നപ്രകാരം ഒരു സ്പൂണിന്റെ മാതൃകയിൽ ഉള്ള ഈ കാന്തികക്കല്ല് കൊണ്ടുണ്ടാക്കിയ വസ്തു ഒരു പരന്ന പ്രതലത്തിൽ വെച്ചാൽ പിടി ഭാഗം തെക്കോട്ട് തിരിയുമത്രേ. 2 ബി.സി. മുതൽ നാന്നൂറ്് കൊല്ലം ഭരിച്ചിരുന്ന ഹാൻ വംശത്തിന്റെ കാലത്താണ് ഇത് സംഭവിച്ചതെന്നു മാത്രമേ നമുക്ക് അറിയൂ. രസകരമായ ഒരു കാര്യംകൂടി പറയാം. ആദ്യമായി ഇതുപയോഗിച്ചത് പ്രാർത്ഥനകൾക്കും കെട്ടിട നിർമാണത്തിന് നല്ലയിടം കണ്ടെത്താനും ആണ്. പിന്നേയും കുറെയേറെ ദശാബ്ദങ്ങൾ കഴിഞ്ഞാണ് ഇവയെ യാത്രകൾക്ക് സഹായകമായ ഒരു വസ്തുവായി തിരിച്ചറിഞ്ഞ് ഉപയോഗിച്ച് തുടങ്ങിയത്.
Navigation
Post A Comment:
0 comments: