അമേരിക്കയിലെ അലബാമയിലുള്ള മേരി ആന്റേഴ്സൻ ആണ് ആദ്യമായി വാഹനങ്ങൾക്കുള്ള വൈപ്പർ കണ്ടുപിടിച്ചത്. പൂർണമായുള്ള പേര് വിൻഡ്ഷീൽഡ് വൈപ്പർ. 1903-ൽ ആയിരുന്നു അത്. തന്റെ ഡ്രൈവറും ഒത്തുള്ള ഒരു യാത്രയിൽ മഴയത്ത് അയാൾ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി കണ്ണാടി തുടയ്ക്കുന്നത് കണ്ടാണ് മേരി ഒരു വൈപ്പർ ഉണ്ടാക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചത്. 1905-ൽ അവർ അതിന്റെ പേറ്റന്റ് രജിസ്റ്റർ ചെയ്തു. മഴയുള്ളപ്പോൾ ഡ്രൈവർക്ക് പുറത്തുള്ള വൈപ്പർ ഉപയോഗിച്ച് വിൻഡ്ഷീൽഡ് (മുൻഭാഗത്തുള്ള കണ്ണാടി) വൃത്തിയാക്കാൻ സാധിക്കുന്ന ഈ കണ്ടുപിടിത്തം വാഹനങ്ങൾ വ്യാപകമാവാൻ തെല്ലൊന്നുമല്ല ഉപകരിച്ചത്.
Navigation
Post A Comment:
0 comments: