ന്യൂയോർക്കിലെ കൊളംബിയ പ്രസ്ബിറ്റീരിയൻ മെഡിക്കൽ സെന്ററിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ ആയിരുന്നു വിർജീനിയ ആപ്ഗർ. ആ കാലത്ത് ജനിക്കുന്ന കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേകിച്ച് ഉപകരണങ്ങളോ മാർഗങ്ങളോ ഉണ്ടായിരുന്നില്ല. ഡോക്ടർ വിർജിനീയ ഇതിനൊരു ലളിതമായ മാർഗം കണ്ടെത്തി: അഞ്ച് കാര്യങ്ങൾ നിരീക്ഷിക്കുക. ആദ്യം കുഞ്ഞ് ജനിച്ച് ഒരു മിനിറ്റിലും അഞ്ചാമത്തെ മിനിറ്റിലും ആണ് ഇത് ചെയ്യുക. രണ്ടാമത്തെ നിരീക്ഷണത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒന്നുകിൽ ഒരു വിദഗ്ദ്ധന്റെ സേവനം തേടുകയോ അല്ലെങ്കിൽ പത്താമത്തെ മിനിറ്റിൽ ഒന്ന് കൂടെ ടെസ്റ്റ് ചെയ്യുകയോ ആണ് പതിവ് . നിരീക്ഷിക്കുന്ന അഞ്ച് കാര്യങ്ങൾ ഇവയാണ്: ബാഹ്യരൂപം, പൾസ്, ചേഷ്ടകളും പ്രതികരണങ്ങളും, അംഗങ്ങളുടെ പ്രവർത്തനങ്ങൾ, ശ്വാസോച്ഛ്വാസം ഇതിനുള്ള വിലയിരുത്തലുകളെ സംഖ്യാ രൂപത്തിലാക്കുകയും പൂജ്യത്തിനും പത്തിനും ഇടയിലുള്ള ഒരു സ്കോർ ആയി മാറ്റുകയും ചെയ്യുന്നു. ഇതിനെ ആപ്ഗർ സ്കോർ അല്ലെങ്കിൽ ആപ്ഗർ സ്കെയിൽ എന്ന് വിളിക്കുന്നു.
Navigation
Post A Comment:
0 comments: