മൈക്രോസ്കോപ്

Share it:

 ആദ്യമായി മൈക്രോസ്കോപ് കണ്ടുപിടിച്ചത് നെതർലൻഡ്‌സിൽ ഉള്ള മിഡിൽബെർഗിലെ കണ്ണാടി വില്പനക്കാർ ആയിരിക്കണം. 1590-നും 1610-നും ഇടയിലുള്ള കാലയളവിൽ ഇത്തരം ഒരു ഉപകരണത്തെ കുറിച്ച്‌ പരാമർശം ഉണ്ട്. ഫ്രാൻസിലെ ഡച്ച് അംബാസഡർ ആയിരുന്ന വില്യം ബോറീൽ ഹാൻസ്, അദ്ദേഹത്തിന്റെ മകൻ സക്കറിയാസ് ജാൻസ്സെൻ എന്നിവർ ഇരുപത് ഇരട്ടി വലിപ്പത്തിൽ കാണാവുന്ന (20X) മൈക്രോസ്കോപ്പ് കണ്ടുപിടിച്ചതായി ഒരു കത്തിൽ പറയുന്നുണ്ട്. സക്കറിയാസ് ജാൻസ്സെൻ ആദ്യമായി ഒന്നിലേറെ ലെൻസുകൾ ഉപയോഗിച്ച്‌ മൈക്രോസ്കോപ്പ് കണ്ടെത്തിയതിനു വേറെയും തെളിവുണ്ട്. റോബർട്ട് ഹുക്ക് ആണ് ആദ്യമായി 30X ഉള്ള കോമ്പൗണ്ട് മൈക്രോസ്കോപ്പ് ഉപയോഗിച്ചതായി രേഖയുള്ളത്. ഒരു കോർക്കിന്റെ കഷണം പരിശോധിച്ചു നോക്കിയതായുള്ള പരാമർശം 1665-ലെ ഒരു പുസ്തകത്തിൽ പറയുന്നുണ്ട്. 1673-ൽ ആന്റണി വാൻ ലീവൻഹോക്ക് 300X ശക്തിയുള്ള ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച്‌ ബാക്ടീരിയയെ കണ്ടെത്തുകയും മനുഷ്യ ബീജങ്ങൾ, രക്തത്തിലെ കോശങ്ങൾ തുടങ്ങിയവയെ നിരീക്ഷിക്കുകയും ചെയ്തു.

Share it:

കണ്ടുപിടുത്തം

Post A Comment:

0 comments: