നമ്മുടെ കലകൾ - 01

Share it:
അതിസമ്പന്നമായ സാംസ്കാരിക പൈതൃകത്തിനുടമകളാണ് കേരളീയർ, നമ്മുടെ നാടൻകലകളുടെ കലവറ തുറന്നുനോക്കിയാൽ കേരളത്തിന്റെ മണ്ണിൽ വേരുപിടിച്ചു വളർന്നിട്ടുള്ള പല മനോഹരമായ കലാരൂപങ്ങളും കാണാം. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സംഭാവനയായ മാപ്പിളകലകളും പാട്ടുകളും ഇതിലെ അമൂല്യമായ ഈടുവയ്പുകളാണ്.

മാപ്പിളപ്പാട്ട് 
മലബാറിലെ മാപ്പിള (മുസ്ലീങ്ങൾ)|മാർക്കിടയി ൽ പ്രചാരത്തിലുള്ള പാട്ടുകളാണ് മാപ്പിളപ്പാട്ടുകൾ. തലമുറകളിലൂടെ വാമൊഴിയായി ഇവ കൈമാറിപ്പോന്നു. 700 വർഷത്തിലധികം പഴക്കമുള്ള മാപ്പിളപ്പാട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. കാവ്യാത്മകത മുറ്റിനിൽക്കുന്ന ഈ ഗാനങ്ങളിൽ പലതിന്റെയും കാലഗണന എളുപ്പമല്ല.

മാപ്പിളപ്പാട്ടിലെ ഭാഷ 
അറബി, പേഴ്സ്യൻ, ഉർദു, ഹിന്ദി. തമിഴ്, സംസ്കൃതം, കന്നട മുതലായ വിവിധ ഭാഷളിലെ പദങ്ങളും പ്രയോഗങ്ങളും മലയാളത്തോടൊപ്പം മാപ്പിളപ്പാട്ടുകളിൽ ധാരാളം ഉപയോഗിച്ചുകാണുന്നു. വിവിധ ഭാഷാപദങ്ങളെ സരസമനോഹരമായി സംയോജിപ്പിക്കുന്നതിൽ ഇവയുടെ കർത്താക്കൾ പ്രദർശിപ്പിച്ചിട്ടുള്ള വൈഭവം അത്ഭുതകരമാണ്. മാപ്പിളപ്പാട്ടുകളിലെ ഒന്നോ രണ്ടോ വരികളിൽപ്പോലും, നാലും അഞ്ചും ഭാഷകളിലെ പദങ്ങൾ കാണാം.-ബദറുൽ മുനീർ എന്ന കാവ്യത്തിൽ നിന്നുള്ള രണ്ടു വരികൾ നോക്കു -

"കണ്ടാരക്കട്ടുമ്മൽ
ബന്ത്രഇതഖ്ത്തെണ്ടതിലുണ്ടാനെ ഒരുത്തി കഹനിൽ ഉദിത്തെ കമർപോൽ മുഖം കത്തിലക്കിമറിന്താനെ"
"ആകാശത്തിൽ ഉദിച്ച ചന്ദ്രനെപ്പോലെ പ്രശോഭിക്കുന്ന മുഖത്തോടു കൂടിയ സുന്ദരിയെ കട്ടിലിൽ കണ്ടു" എന്നാണിതിന്റെ സാരം. 

മുഹിയുദ്ദീൻ മാലയും കപ്പപ്പാട്ടും 
കാലനിർണയം ചെയ്യാവുന്ന മാപ്പിളപ്പാട്ടുകളി ൽ ഏറ്റവും പഴക്കമുള്ളത് -മുഹിയുദ്ദീൻ മാല ആണ്. കോഴിക്കോട്ടെ ഖാസി മുഹമ്മദ് എന്ന കവി 1607 ലാണ് ഇത് രചിച്ചതെന്ന് കരുതപ്പെടുന്നു. മുഹിയിദ്ദീൻ അബ്ദുൾ ഖാദിർ ജമാലി എന്ന പുണ്യ പുരുഷന്റെ അപദാനങ്ങളെ വാഴ്ത്തിക്കൊണ്ടുള്ളതാണ് ഈ ഗാനം. 'ബഹ്ജ്' എന്ന അറബി ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഈ പാട്ട് രചിച്ചിട്ടുള്ളതെന്ന് കവി തന്നെ പറയുന്നുണ്ട്. 1773-ൽ പുറത്തു വന്ന ഒരു പാട്ടാണ് കുഞ്ഞായിൻ മുസ്ല്യാർ രചിച്ച് "നുൽമാല".മുഹമ്മദ് നബിയെ വാഴ്ത്തുന്ന വർണനകളും കീർത്തനങ്ങളും അടങ്ങിയ നുൽമാലക്ക് 16 ഇശലുകളിലായി 666 വരികളുണ്ട്. കുഞ്ഞായിൻ മുസ്ത്ര്യാർ തലശ്ശേരിയിലാണ് രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഇദ്ദേഹത്തിന്റെ തന്നെ വിഖ്യാതമായ മറ്റൊരു കൃതിയാണ് കുപ്പപ്പാട്ട് ആദ്യമായി അച്ചടിക്കപ്പെട്ട മാപ്പിളപ്പാട്ട് കുപ്പപ്പാട്ടാണ്. മുഹിയുദ്ദീൻ മാലയ്ക്കുശേഷം ഏറ്റവുമധികം ജനപ്രീതി നേടിയ ഈ ഗാനം അറബി മലയാളത്തിൽ കല്ലച്ചിൽ അച്ചടിക്കപ്പെടുന്നതുവ രെ കൈയെഴുത്തു പ്രതികളിലൂടെയും പാടിപ്പതിഞ്ഞു വരികളിലൂടെയും മലബാറിലെങ്ങും പ്രചരിച്ചു.
Share it:

കലകൾ

മാപ്പിളകലകൾ

Post A Comment:

0 comments: