നമ്മുടെ ശരീരം :- ഹൃദയം

Share it:
ഹൃദയം (Heart)

ശ്വാസകോശങ്ങൾക്കിടയിലായി അല്പം ഇടത്തോട്ട് ചരിഞ്ഞ നിലയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ഹൃദയത്തെ ആവരണം ചെയ്ത് കാണുന്ന ഇരട്ട സ്തരമാണ് പെരികാർഡിയം. ഹൃദയത്തിന്റെ ഉൾഭാഗം പേശീനിർമ്മിതമായ ഭിത്തികൾ മുഖാന്തരം നാലറകളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. മുകളിലായി കാണുന്ന അറകളെ ആറിക്കിളുകൾ എന്നും താഴെ കാണുന്ന അറകളെ വെൻറിക്കിളുകൾ എന്നും പറയുന്നു. ഹൃദയത്തിൽ നിന്നുള്ള രക്തം ധമനികൾ വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തം സിരകൾ വഴി ഹൃദയത്തിന്റെ മുകളിലത്തെ അറയായ ആറിക്കിളുകളിൽ എത്തുന്നു.
Share it:

നമ്മുടെ ശരീരം

Post A Comment:

0 comments: