ചെറിയ വലിയ ശല്യക്കാർ

Share it:
ഒരു വിരലിന്റെ വലുപ്പം പോലുമില്ലാത്ത കൊച്ചു ജീവികൾ മനുഷ്യരെ വെള്ളം കുടിപ്പിച്ച കഥകൾ വായിക്കാം.....
ലക്ഷം ലക്ഷം തിന്നു മുടിച്ചവർ 
കുറെ ദിവസങ്ങളായി ആരും ആ ബാങ്കിന്റെ ലോക്കർ മുറി തുറന്നിരുന്നില്ല.
ഒരു ദിവസം ബാങ്ക് മാനേജർ ആ മുറി തുറന്നു. മുന്നിലെ കാഴ്ച കണ്ട്  അയാൾ തളർന്നു പോയി. നോട്ടുകെട്ടുകൾ മുഴുവൻ ചിതലുകൾ തിന്നു നശിപ്പിച്ചിരുന്നു.
ഏകദേശം ഒരു കോടി രൂപയോളം അന്ന് ചിതലുകൾ തിന്നു നശിപ്പിച്ചത്രേ. 2011-ൽ ഉത്തരേന്ത്യയിലെ ഒരു ബാങ്കിലായിരുന്നു സംഭവം.
പാവമല്ല പുൽച്ചാടി 
വർഷം 2014, മെക്സിക്കോവിലെ ഒരു റഡാർ സ്റ്റേഷൻ, കൂറ്റൻ സ്‌ക്രീനിൽ റഡാർ ചിത്രങ്ങൾ.......
അവിടുത്തെ നിരീക്ഷകർ വിചിത്രമായ ഒരു കാര്യം ശ്രദ്ധിച്ചു; മെക്സിക്കോവിലെ അൽബുക്കർക്ക് എന്ന പ്രദേശത്തിന് ഒരു മാറ്റം! അവർ കണ്ടെത്തിയ കാര്യം വിചിത്രമായിരുന്നു; ആ  പ്രദേശത്തെ അന്തരീക്ഷം നിറച്ചുകൊണ്ട് ലക്ഷക്കണക്കിന് പച്ചപുൽച്ചാടികൾ വിഹരിക്കുന്നതാണ്! അതാണ് റഡാറിൽ തെളിഞ്ഞത്.
പുൽച്ചാടികളുടെ മുട്ടയിൽ കുറേയൊക്കെ കൊടുംതണുപ്പിൽ നശിച്ചുപോകാറുണ്ട്. ബാക്കി മുട്ടകളെ വിരിയൂ. പക്ഷേ ആ തവണ മഞ്ഞുകാലത്ത് തണുപ്പ് കുറവായിരുന്നു. അതുകൊണ്ടു കൂടുതൽ മുട്ടകൾ വിരിഞ്ഞു! പുൽച്ചാടികൾ പെരുകുകയും ചെയ്തു.
പ്രാണി കൊടുത്ത പണി 
2011 അമേരിക്കയിലെ അയോവ എന്ന സ്ഥലത്ത് ഒരു പ്രത്യേകതരം 
Share it:

Post A Comment:

0 comments: