ജലസുരക്ഷയ്ക്ക് കിണർ റീചാർജിംഗ്‌

Share it:
സ്കൂൾ മുറ്റത്തെ വലിയ കിണർ മഴക്കാലം കഴിഞ്ഞാലുടൻ വറ്റുന്ന അവസ്ഥയിലായിരുന്നു. സ്കൂളിലേയ്ക്കും ക്ഷേത്രത്തിലേയ്ക്കും ആവശ്യമുള്ള ജലമത്രയും കുഴൽക്കിണറിൽ നിന്നും ലഭ്യമാകാൻ ബുദ്ധിമുട്ടാണ്. ഇക്കാര്യം തിരിച്ചറിഞ്ഞു സ്കൂൾ മാനേജ്‌മന്റ് കിണർ റീചാർജിങിന്റെ സാധ്യതകൾ അന്വേഷിച്ചു. സ്കൂളിൻെറയും ഓഡിറ്റോറിയത്തിന്റെയും മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം തുള്ളിപോലും പാഴാക്കാതെ ഫിൽറ്റർ ടാങ്ക് വഴി കിണറ്റിലേക്ക് എത്തിയ്ക്കുന്നു. ഒപ്പം ഒരു കിലോമീറ്റർ ദൂരത്തുള്ള നരിപ്പാറയ്ക്ക് സമീപമുള്ള കിണറ്റിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് സ്കൂൾ കിണറിനു സമീപമുള്ള ഫിൽറ്റർ ടാങ്കിലേക്ക് എത്തിയ്ക്കുകയും അഞ്ചു ഘട്ടങ്ങളായുള്ള ശുദ്ധീകാരണത്തിന് ശേഷം വെള്ളം കിണറ്റിലേക്ക് ഉറവയായി എത്തുകയും ചെയ്യുന്നു. ഈ പദ്ധതി പ്രവർത്തികമായതോടെ സ്കൂളിലേയ്ക്കും ക്ഷേത്രത്തിലും എന്നുവേണ്ട ആയിരക്കണക്കിന് പേർ പങ്കെടുത്ത ഉത്സവ സമത്ത് പോലും ജലം സുലഭമായിരുന്നു.

5 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് സ്കൂൾ മാനേജ്‌മന്റ് കിണർ റീചാർജിംഗ്‌ യൂണിറ്റും മഴവെള്ള ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചത്.
Share it:

Other

Post A Comment:

0 comments: