School Cycle Club

Share it:
സുരക്ഷിതമായ ഗതാഗത ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിൾ ക്ലബ് ആരംഭിച്ചിരിക്കുന്നത്. സ്കൂളിൻറെ അഭിമാനമായ സീബ്രാലൈൻ റോഡ് സേഫ്റ്റി ക്ലബിൻറെ നേതൃത്വത്തിലാണ് പരിശീലനം. നാലാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട്‌ സൈക്കിൾ സവാരി പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കുട്ടികളുടെ ശരിയായ ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും സൈക്കിൾ സവാരി അത്യുത്തമമാണ്.

റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള പാഠഭാഗങ്ങൾ കോർത്തിണക്കിയാണ് പഠനം. റോഡ് സുരക്ഷാ ക്വിസ്, ചിഹ്നങ്ങൾ ഉൾപ്പെടുത്തിയുള്ള പോസ്റ്റർ രചന, കിഡ്സ് ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങിയ പരിപാടികളും സൈക്കിൾ ക്ലബ് ലക്ഷ്യമിടുന്നു.

മികച്ച ഗതാഗത സംസ്കാരമുള്ള തലമുറയ്ക്ക് മാത്രമേ റോഡ് സുരക്ഷ പ്രാവർത്തികമാക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് സൈക്കിൾ ക്ലബ് എന്ന ചിന്തയിലേക്ക് സ്കൂളിനെ എത്തിച്ചത്.

ക്ലബിന് ആവശ്യമുള്ള മുഴുവൻ സൈക്കിളുകളും കുട്ടികളും നാട്ടുകാരും ചേർന്ന് സംഭാവന ചെയ്തു. തങ്ങളുടെ വീടുകളിൽ ഉപയോഗിച്ചിരുന്ന പഴയ സൈക്കിളുകൾ ഗതാഗത യോഗ്യമാക്കി കുട്ടികൾ തന്നെ സ്കൂളിൽ എത്തിച്ചു.

ആദ്യ ഘട്ടമെന്ന നിലയിൽ പതിനഞ്ചോളം സൈക്കിളുകളിലായി 3, 4 ക്‌ളാസുകളിലെ 70 കുട്ടികൾ പരിശീലനം നടത്തി വരുന്നു.
Share it:

Club

School Own Work

No Related Post Found

Post A Comment:

0 comments:

Also Read

രാമായണത്തിലെ കഥാപാത്രങ്ങൾ - ശ്രീരാമൻ 1

6.ശ്രീരാമൻ രാക്ഷസരാജാവും ലങ്കാപതിയുമായ രാവണനെ നിഗ്രഹിക്കാനായി ശിവനും ബ്രഹ്മാവും അഭ്യർത്ഥിച്ചതനുസരിച്ച് മഹാവിഷ്ണു

KVLPGS