Puppet show

Share it:

ബി പോസിറ്റീവ് ......Blood is Thicker than Blood Relation... പാവനാടകം - 2017 ജനുവരി 15 മുതൽ.....

സ്കൂൾ ഏറ്റെടുത്തു നടത്തുന്ന മെഗാ പ്രോജക്ടായ "സ്നേഹപൂർവ്വം ജീവരക്തം '' പദ്ധതിയുടെ തുടർപ്രചരണം ലക്ഷ്യമിട്ടാണ് പാവനാടകം തയ്യാറാക്കിയിരിക്കുന്നത്.. പതിനഞ്ചു മിനിറ്റാണ് നാടകത്തിന്റെ ദൈർഘ്യം. ഓണക്കാലത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.കുമ്മാട്ടിക്കളിയുടെ അവേശത്തിൽ കുട്ടികൾ ഓണക്കളികളിൽ പങ്കെടുക്കവേ അവരുടെ കൂട്ടുകാരനുണ്ടാകുന്ന അപകടവും തുടർന്നുള്ള സംഭവങ്ങളുമാണ് പാവനാടകത്തിന്റെ ഇതിവൃത്തം.

രക്തദാനത്തിന്റെ മാഹാത്മ്യവും ജാതി-മത ചിന്തകൾക്കപ്പുറമായ മനുഷ്യസ്നേഹത്തിന്റെ ആവശ്യകതയും ഊട്ടിയുറപ്പിക്കുന്നതാണ് പ്രമേയം. കേരളത്തിന്റെ നാടൻ കലാരൂപങ്ങളായ കുമ്മാട്ടിക്കളി, മാവേലി എഴുന്നള്ളത്ത് തുടങ്ങിയവ പഠിച്ച് അവതരിപ്പിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.പത്തു വയസ്സിൽ താഴെയുള്ള കുട്ടികളായതു കൊണ്ടു തന്നെ കനം കുറഞ്ഞ പോളിഫോം പാവകളാണ് തയ്യാറാക്കിയത്....

പാവനാടകം പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമായി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച ശബ്ദ-ദൃശ്യ സാധ്യതകൾ ഉപയോഗിച്ച് റെക്കോഡ് ചെയ്ത് HD നിലവാരത്തിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ പുനരവതരണം എളുപ്പമുള്ളതും ചെലവു കുറഞ്ഞതുമാക്കാൻ കഴിഞ്ഞു.യു ട്യൂബ് റിലീസിനു പുറമെ ഫെയ്സ് ബുക്ക്, വാട്സ് അപ്പ്, ബ്ലോഗ് എന്നിവയിലും പ്രാദേശിക ചാനലുകളിലും പാവനാടകം പ്രദർശിപ്പിക്കും. വിവിധ രക്തദാന ഗ്രൂപ്പുകൾ, ഗ്രന്ഥശാലകൾ, ആരാധനാലയങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കുന്ന ഈ കലാരൂപം തീർച്ചയായും സ്കൂളിന്റെ യശ്ശസ് വാനോളമുയർത്തും....

സുപ്രസിദ്ധ നാടകകൃത്തും കേരളത്തിലെ തനതു നാടകവേദിയുടെ അമരക്കാരനുമായ ശ്രീ ഓണംതുരുത്ത് രാജശേഖരന്റെ മേൽനോട്ടത്തിൽ പാവനാടകം വേദിയിലെത്തിക്കുന്നു. രചന, സംവിധാനം, വസ്ത്രാലങ്കാരം, രംഗസംവിധാനം ഹരി കൈലാസം.
അരങ്ങിലും അണിയറയിലുമായി ഇരുപതു കുട്ടികൾ പങ്കെടുത്തു.


Share it:

School Own Work

Shows

Post A Comment:

0 comments: