നമ്മുടെ ശരീരം :- മസ്തിഷ്‌കം

Share it:
മസ്തിഷ്‌കം (Brain)
മസ്തിഷ്കവും സുഷുമ്നയും ഉൾപ്പെടുന്നതാണ് മനുഷ്യനിലെ കേന്ദ്ര നാഡി വ്യവസ്ഥ. ജീവികളിൽ എല്ലാ ജീവൽ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്. സെറിബ്രം, സെറിബെല്ലം, മെഡുല ഒബ്ലാംഗേറ്റ എന്നീ ഭാഗങ്ങൾ മസ്തിഷ്കത്തിൽ കാണപ്പെടുന്നു.

സെറിബ്രം 
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം. ഉപരിതലത്തിൽ ധാരാളം ചുളിവുകളും മടക്കുകളും ഉണ്ട്. സെറിബ്രത്തിലെ ഇടത്ത് വലത്ത് അർധഗോളങ്ങളെ കോർപ്പസ് കലോസം എന്ന നാഡി പാളികൾ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇടത്തെ അർധഗോളം ശരീരത്തിന്റെ വലത്തെ ഭാഗത്തെയും വലത്തെ അർധഗോളം ശരീരത്തിന്റെ ഇടത്തെ ഭാഗത്തെയും നിയന്ത്രിക്കുന്നു.

സെറിബ്രത്തിന്റെ പിന്നിൽ താഴെ രണ്ടു ദളങ്ങളായി സെറിബെല്ലം കാണപ്പെടുന്നു. മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗമാണ് മെഡുല ഒബ്ലാംഗേറ്റ. ഇതിന്റെ തുടർച്ചയായി സുഷുമ്ന കാണപ്പെടുന്നു. സുഷുമ്ന നട്ടെല്ലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിവിധ ഭാഗങ്ങളിൽ നിന്ന് തലച്ചോറിലേയ്ക്കും സന്ദേശങ്ങൾ വഹിക്കുന്നത് നാഡികൾ ആണ്. ഒരു കൂട്ടം നാഡീ തന്തുക്കൾ ചേർന്നാണ് നാഡികൾ ഉണ്ടായിരിക്കുന്നത്. ശിരോനാഡികൾ മസ്തിഷ്കത്തിൽ നിന്ന് പുറപ്പെടുന്നവയും സുഷുമ്നയിൽ നിന്ന് പുറപ്പെടുന്നവയുമാണ്.
Share it:

നമ്മുടെ ശരീരം

Post A Comment:

0 comments: