ദൃഢനിശ്ചയമാണ് നേർബുദ്ധി...
നാം എന്തായി ത്തീരണമെന്നതിനെക്കുറിച്ചോ, എന്തുചെയ്യണമെന്നതിനെക്കുറിച്ചോ ഉദാത്തമായ സ്വപ്നങ്ങൾ നമുക്കുണ്ടായിരിക്കണം..._
ഒരു കാര്യം ചെയ്യുമ്പോഴോ, ഒരു വിഷയത്തിലേക്ക് പ്രവേശിക്കുമ്പോഴോ അതിൻ്റെ നാനാവശങ്ങളെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുന്നവനാണ് ശുഭചിന്ത പുലർത്താത്ത വ്യക്തി...
ശുഭമുഹൂർത്തത്തിന് കാത്തിരിക്കാതെ, ഏറ്റവും ആദ്യ അവസരത്തിൽ തന്നെ ലക്ഷ്യത്തെ സാധൂകരിക്കാൻ ഇറങ്ങിതിരിക്കുകയാണ് ശുഭചിന്ത പുലർത്തുന്നയാൾ ചെയ്യുന്നത്...
ദൃഢനിശ്ചയമാണ് നേർ ബുദ്ധി, ഗുണകരമായിരിക്കുമെന്ന പ്രത്യാശയോടെ, ദൃഢനിശ്ചയത്തോടെ, ആത്മവിശ്വാസത്തോടെ, സ്ഥിരോത്സാഹത്തോടെ, പ്രാർത്ഥനയോടെ ഏതു കാര്യത്തിന് തുനിഞ്ഞിറങ്ങിയാലും അത് വിജയിക്കും എന്ന മനോഭാവത്തോടെ മുന്നോട്ട് പോകുക...
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Post A Comment:
0 comments: