കുട്ടികളുടെ പ്രഭാത ഭക്ഷണം.

Share it:

പ്രഭാത ഭക്ഷണത്തിന് ആരോഗ്യ രക്ഷയിൽ വളരെ പ്രാധാന്യമാണുള്ളത്. ആരംഭം നന്നായാൽ ദിവസം നന്നാകും എന്ന് പറയുന്നത് ഇതുകൊണ്ടാണ്. രാവിലെ നന്നായി ഭക്ഷണം കഴിച്ചാല്‍ ആ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കും. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാനുളള സാധ്യതയുണ്ട്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. രാവിലെ ആരോഗ്യപൂര്‍ണമായ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റിവ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. രാവിലത്തെ ഭക്ഷണം രാജവിനെ പോലെ കഴിക്കണമെന്നാണ് പൊതുവെ പറയാറുള്ളത്.
    ആധുനിക സമൂഹത്തിൽ നേരം പുലരും മുമ്പ് വാഹനങ്ങളിൽ കയറി സ്കൂളിലേയ്ക്ക് പുറപ്പെടുന്ന കുട്ടികൾക്ക് പ്രഭാത ഭക്ഷണം നേരേ ചൊവ്വേ കഴിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. സ്കൂളുകളിലെത്തിയശേഷമാണ് പല കൂട്ടുകാരും പ്രഭാത ഭക്ഷണം കഴിക്കുന്നത്. സൗകര്യം കരുതി പല രക്ഷിതാക്കളും തലേ ദിവസം ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ച പലഹാരങ്ങളും ബേക്കറിയിൽ നിന്നും കിട്ടുന്ന ഭക്ഷണ വസ്തുക്കളും കൊടുത്തു വിടാറുണ്ട്. ഇത് തെറ്റായ ശീലങ്ങൾ കുട്ടികളിൽ ഉണ്ടാവാൻ കാരണമാവും. ഭക്ഷണം പങ്കിട്ട് കഴിക്കുന്നത് കൂട്ടുകാരുടെ നല്ല ശീലങ്ങളിലൊന്നാണ്. പങ്കിട്ടു കഴിയ്ക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ജംഗ് ഫുഡുകൾ ആകുന്നത് ജനായത്ത ഭക്ഷണരീതിയ്ക്ക് ഭീഷണിയാവും. അതുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണേ....
കുട്ടികൾ കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പു വരുത്തുക
ബേക്കറി പലഹാരങ്ങൾ , മറ്റ് ജംഗ് ഫുഡുകൾ എന്നിവ പ്രഭാതത്തിലും ഇടവേളകളിലും നൽകി വിടാതിരിക്കുക.
ആരോഗ്യകരമായ ഭക്ഷണരീതികൾ ശീലിപ്പിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക...
ഓർക്കുക...
ശരിയായ ആഹാരരീതികൾ ..... കുട്ടികളുടെ ആരോഗ്യത്തിന് പരമപ്രധാനമാണ് ....🙏🙏🙏

Share it:

Food

Parenting

Post A Comment:

0 comments: