പകരം വയ്ക്കാനില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ് ഭൂമിയിലെ ഓരോ കുടുംബവും. പുരാതന കാലം മുതല്‍ തന്നെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രതീകങ്ങളാണ് കുടുംബങ്ങള്‍. ഭൂമിയിലെ ഓരോ മനുഷ്യ ജീവന്റേയും നിലനില്‍പ് തന്നെ താങ്ങിനിര്‍ത്തുന്നത് കുടുംബമാണ്. മാനവരാശിയുടെ അടിസ്ഥാനം തന്നെ കുടുംബങ്ങളിലാണ് ....
പക്ഷേ ഇന്ന് കുടുംബങ്ങൾ നിശബ്ദമാണ്.... പഴയ പാട്ടുകളും കഥകളും ആർപ്പുവിളികളും ആരവങ്ങളുമില്ല. മുത്തശ്ശിക്കഥകളുടെ മാധുര്യമില്ല. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന സഹോദരങ്ങളില്ല . സ്കൂൾ ബസ്സുകളിൽ യാത്ര ചെയ്ത് അലഞ്ഞ് വീട്ടിലെത്തുന്ന കുട്ടികളെ സ്നേഹം നൽകി അവരോട് വർത്തമാനം പറയാൻ അച്ഛനമ്മമാർക്ക് നേരമില്ല. അവർ സ്മാർട്ട് ഫോണിന്റെയും ടെലിവിഷന്റെയും ഇന്റർനെറ്റിന്റെയും തടവറയിലാണ്...മക്കൾക്ക് വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്ക് പറഞ്ഞ് പരസ്പരം പോരടിക്കുന്ന മാതാപിതാക്കളും കുറവല്ല... എന്റെ... നിന്റെ .. എന്നിങ്ങനെയുള്ള വാതുവയ്പുകൾക്കിടയിൽ കുട്ടികളെ കുറിച്ച് കുടുംബ ബന്ധങ്ങളെ കുറിച്ച് മറന്നു പോകുന്നു.... സ്നേഹമസൃണമായ പങ്കുവയ്ക്കലിലൂടെ കുടുംബ ജീവിതത്തിന്റെ വീണ്ടെടുപ്പ് കൂട്ടുകാരുടെ മികച്ച പഠനത്തിന് അനിവാര്യമാണെന്ന് ഓർക്കണേ ... ഒരു നല്ല ദിവസം കൂടി ആശംസിക്കുന്നു...🙏
Post A Comment:
0 comments: