ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവ്

Share it:
ഒരു വ്യക്തിക്ക് അവശ്യം വേണ്ട ഗുണങ്ങളിൽ ഒന്നാണ് ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവ്. ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് തീർച്ചയായും നല്ലത് പോലെ ഗൃഹപാഠം ചെയ്തിരിക്കണം. വരും വരായ്കളെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.അനാവശ്യ ചർച്ചകൾക്കോ, സംസാരത്തിനോ ഇട വരാത്ത വിധത്തിൽ ആയിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടത് .തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് വിശ്വസ്ഥരായ ഒന്നു രണ്ടു പേരുടെ അഭിപ്രായം ആരായാം. സ്വന്തം മനസാക്ഷിക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ കുട്ടികളെയും ചെറിയ പ്രായത്തിലെ പ്രാപ്തരാക്കാം.കുട്ടികളുടെ അഭിപ്രായങ്ങൾ പോലും ചിലപ്പോൾ തീരുമാനത്തിലെത്താൻ സഹായിച്ചേക്കാം.എന്തിനും ഏതിനും ഇക്കാലത്തു അച്ഛനമ്മമാരുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേല്പിക്കുന്നതാണ് പതിവ്.പലതും രക്ഷിതാക്കളുടെ അഭിമാന പ്രശ്നമായി കരുതി കുട്ടികൾ മനസ്സില്ലാമനസ്സോടെ ഏറ്റെടുക്കേണ്ടി വരുന്നു. അത് കുട്ടികളുടെ മാനസിക സംഘർഷത്തിനും, പരാജയത്തിലേക്കും നയിച്ചേയ്ക്കാം.കുട്ടികളെയും കൂടി മുതിർന്ന വ്യക്തികളായി പരിഗണിച്ചു കൊണ്ടു വേണം അഭിപ്രായ രൂപീകരണം നടത്താൻ.പല നീർച്ചാലുകൾ ചേർന്ന് പുഴയുണ്ടാകുന്നതുപോലെ പല അഭിപ്രായങ്ങൾ ചേർന്ന് ഉത്തമമായ ഒരു തീരുമാനം രൂപീകരിക്കാൻ സാധിക്കും.
ശുഭദിനം നേരുന്നു.....
Share it:

Parenting

Post A Comment:

0 comments: