കശ്യപ പ്രജാപതിക്ക് ദക്ഷപുത്രിയായ ക്രോധവശയിൽ ജനിച്ച പത്തു പുത്രിമാരിൽ ഒരാൾ. സുരസയിൽ നിന്നാണ് നാഗങ്ങളെല്ലാം ജനിച്ചതെന്നതിനാൽ നാഗ മാതാവായാണ് സുരസ അറിയപ്പെടുന്നത്. ക്രോധവശയുടെ ക്രോധത്തിൽ നിന്നാണ് സുരസ ജനിച്ചതെന്നും അനല, രുഹ ,വീരുഥ എന്നിങ്ങനെ മൂന്ന് പുത്രിമാർ സുരസക്ക് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സീതാന്വേഷണത്തിനായി ലങ്കയിലേക്കു പോകുന്ന ഹനുമാന് അക്കാര്യത്തിന് ശക്തിയുണ്ടോ എന്ന് പരീക്ഷിച്ചറിയുന്നതിനായി ദേവഗന്ധർവ്വന്മാർ നിയോഗിച്ചതായിരുന്നു സുരസയെ .അതുപ്രകാരം, ലങ്കയിലേക്കു പറക്കുന്ന ഹനുമാൻ്റെ മുന്നിൽ ഒരു ഭീകരരൂപിണിയായി മാർഗ്ഗതടസ്സം സൃഷ്ടിച്ച സുരസ അദ്ദേഹത്തെ ഭക്ഷിക്കാനായി വാ പൊളിച്ചടുത്തു.ഹനുമാൻ്റെ സാന്ത്വന വാക്കുകളൊന്നും ചെവിക്കൊള്ളാൻ തയ്യാറാവാതിരുന്ന സുരസ വായും പിളർത്തി വായുപുത്രൻ്റെ മുന്നിൽ നിലയുറപ്പിച്ചു.ഹനുമാൻ തൻ്റെ മായാശക്തി കൊണ്ട് പത്തു യോജന വളർന്നപ്പോൾ സുരസ തൻ്റെ വായ ഇരുപതുയോജന വളർത്തി! ഹനുമാൻ മുപ്പതു യോജന വളർന്നപ്പോൾ സുരസ നാല്പതു യോജനയും അസതു യോജന വളർന്നപ്പോൾ അറുപതും എന്ന മട്ടിൽ വളർന്നു വളർന്ന് സുരസയുടെ വായ നൂറു യോജനവരെയായ അവസരത്തിൽ ഹനുമാൻ ഞൊടിയിട കൊണ്ട് തൻ്റെ ശരീരം വളരെയധികം ചെറുതാക്കി സുരസയുടെ വായ്ക്കകത്തു കയറി ചെവിയിലൂടെ ഉടനെ പുറത്തേക്കും വരുകയുണ്ടായി! ഹനുമാൻ്റെ ശക്തിയിലും ബുദ്ധിവൈഭവത്തിലും സന്തുഷ്ടയായ സുരസ അദ്ദേഹത്തെ അനുഗ്രഹിച്ച് യാത്രയയക്കുകയുണ്ടായി!
എ.ബി.വി കാവിൽപ്പാട്
നാളെ :- ലങ്കാലക്ഷ്മി
Post A Comment:
0 comments: